Vegetable Garden Making 💚🌱💚
ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ദിനം ആയിരുന്നു. രാവിലെ optional ക്ലാസും general classes ഉം ഉണ്ടായിരുന്നു. ആൻസി ടീച്ചർ വെള്ളിയാഴ്ച്ച നടത്തിയ എക്സാമിന്റെ answersheet തന്നു. എനിക്ക് ഇരുപതിന് 15 marks ആയിരുന്നു. തുടർന്ന് ഉച്ചക്ക് ശേഷം മായ ടീച്ചറിന്റെ philosophy ക്ലാസ്സ് ആയിരുന്നു.ഇന്ത്യൻ സംസ്കാരത്തിന്റെ സവിശേഷതകൾ ആയിരുന്നു topic. ടീച്ചറിന്റെ real life experiences കൂടി പറഞ്ഞു കൊണ്ട് ടീച്ചർ ക്ലാസ്സ് ഒത്തിരി മനോഹരമാക്കി. അതിനുശേഷം ലൈബ്രറി period ആയിരുന്നു. Last hour Social Setting പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ Vegetables garden making ആയിരുന്നു. ഞങ്ങളോടൊപ്പം പ്രിൻസിപ്പലും മറ്റു B. Ed and M. Ed അധ്യാപകരും പങ്കുചേർന്നു. ഒരു പച്ചക്കറി തൈ നട്ടുകൊണ്ട് പ്രിൻസിപ്പൽ ഈ ദൗത്യത്തിന് തുടക്കം കുറിച്ചു. പിന്നീട് നമ്മൾ ഓരോരുത്തരും തൈകൾ നട്ടുപിടിപ്പിച്ചു ഒപ്പം അധ്യാപകരും കൂടി.
അതിനുശേഷം ഞങ്ങൾ എല്ലാവരും ചേർന്നു കോളേജിന്റെ സമീപം കിടന്ന വിറകുകളെല്ലാം പെറുക്കി കാർ ഷെഡിന് പുറകിലായി അടുക്കി വച്ചു. ക്ഷീണിച്ചു വന്ന ഞങ്ങൾക്ക് വേണ്ടി cool drinks ഒരുക്കിയിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ചു ഇത് നല്ലൊരു അനുഭവം ആയിരുന്നു.മനസ്സിന് സന്തോഷവും ഉന്മേഷവും പകർന്നു തരുന്നത് ആയിരുന്നു ഇന്നത്തെ ആക്ടിവിറ്റി. അതോടൊപ്പം Plus two കാലഘട്ടത്തിലെ NSS ദിനങ്ങൾ എന്റെ ഓർമയിലൂടെ മിന്നി മറഞ്ഞു. ☘️🌿🍀