Samanwayam Day - 3

ക്യാമ്പിന്റെ മൂന്നാം ദിവസം രാവി‌ലെ 6.00 ന് യോഗാക്ലാസോടു കൂടി ആരംഭിച്ചു. ജെയിംസ് ടി ജോസഫ് സാർ ആയിരുന്നു ഞങ്ങളുടെ യോഗ trainer. 
പ്രഭാത അസംബ്ലിയിൽ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ എല്ലാം ഒന്ന് കൂടി സംഗ്രഹിച്ചു.ഇന്നത്തെ ഞങ്ങളുടെ ആദ്യത്തെ പ്രോഗ്രാം കാര്യവട്ടത്തു ആയിരുന്നു. ഞങ്ങളുടെ  പ്രോഗ്രാമിൻ്റെ പേര്  ഇ-ടൈംസ് എന്നായിരുന്നു.കാര്യവട്ട ത്തുള്ള ഒരു പള്ളിയിൽ വെച്ചായിരുന്നു നമ്മുടെ പ്രോഗ്രാം organize ചെയ്തത്.20 വീട്ടമ്മമാർക്ക് സ്മാർട്ട്‌ ഫോണിന്റെ ഉപയോഗങ്ങൾ പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രസ്തുത പ്രോഗ്രാമിന്റെ അജണ്ട. രണ്ട് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിലും ഒരു അമ്മയെ allott ചെയ്തു.സ്മാർട്ട് ഫോണിന്റെ അടിസ്ഥാന ഉപയോഗം അവരെ മനസി‌ലാക്കി പ്പിക്കുക എന്നത് ടീം അംഗങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ദീപ ചേച്ചിയും ഞാനും ജി പേ,ഗൂഗിൾ ട്രാൻസ്ലേഷൻ, ഇ-മെയിൽ തുടങ്ങിയവയെക്കുറിച്ചു  ക്ലാസെടുത്തു. മാർ തെയോഫിലസ് ട്രെയി‌നിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഇത് നല്ലൊരു അനുഭവ മായിരുന്നു. അമ്മമാരും വളരെ സന്തുഷ്ടരാ ണെന്ന് തോന്നി. അവരും അവരുടെതായ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഞങ്ങൾ ഉച്ചയ്ക്ക് 12.30 ന് ഉച്ചഭക്ഷണം കഴിച്ചു.
തുടർന്ന്, ഞങ്ങൾ തൈക്കാട് ഗാന്ധിഭവൻ സന്ദർശിക്കുകയുണ്ടായി.ഗാന്ധിയുടെ പഴയ കാല ഫോട്ടോഗ്രാഫുകൾ കാണാനും ഗാന്ധിയൻ ജീവിതത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
ഞങ്ങളുടെ അടുത്ത പ്രോഗ്രാമിന്റെ പേര് " സ്പർശം " എന്നായിരുന്നു. ഞങ്ങളുടെ പരിപാടിയുടെ ഭാഗമായി ഞങ്ങൾ അമ്മതൊട്ടിലിലേക്ക് പോയി.ചൈൽഡ് വെൽഫെയർ കൗൺസിൽ നിരാലംബരായ, ഉപേക്ഷിക്കപ്പെട്ട  കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. തൈക്കാടുള്ള ഒരു നൂതന ശിശു സംരക്ഷണ കേന്ദ്രത്തിൽ അമ്മതൊട്ടിൽ വഴി ലഭിച്ച കുട്ടികളെ പരിപാലിക്കുന്നു. ഞങ്ങൾക്ക് വിശദമായ ക്ലാസ് ലഭിച്ചു. കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾക്ക് പറഞ്ഞു തന്നു.
ഞങ്ങളുടെ അടുത്ത പ്രോഗ്രാം waste management മായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി സർവേ ആയിരുന്നു. വിവരശേഖരണത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്  രാജാജി നഗർ പ്രദേശമാണ്. മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് ബോധവത്‌കരിക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം. കൂടാതെ കാര്യക്ഷമമായ മാലിന്യ നിർമാർജനത്തിൻ്റെ പ്രാധാന്യവും, മാലിന്യ സംസ്‌കരണം, മലിനീകരണം വർദ്ധിപ്പിക്കൽ, പരിഹാര നടപടികളോടുള്ള പൊതുജനങ്ങളുടെ മനോഭാവം എന്നിവയു മായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നു.

5.00 മണിയോടെ ഞങ്ങൾ കോളേജിൽ എത്തി. Tea ബ്രേക്കിനും റിഫ്രഷ്‌മെൻ്റിനും ശേഷം ഞങ്ങൾ കുറച്ച് പട്ടങ്ങൾ ഉണ്ടാക്കി.  ക്യാമ്പ് മൂല്യനിർണ്ണയ വേളയിൽ വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ചു. അത്താഴത്തിന് ശേഷം ഞങ്ങൾ രാത്രി താമസത്തിനായി മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിലേക്ക് പോയി.

Comments

Popular posts from this blog

G20 Rangoli Competition💛🌟💛

My First Day in Mar Theophilus Training College ❤

Education is What, Why and How?