A love Story❤️

ഒരു ദിവസം ഒരാൾ എന്നോട് ചോദിച്ചു.
" അബീഷയ്ക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ? "
" ഇഷ്ടം എന്റെ എന്നു വച്ചാൽ... What do you mean? " ഞാൻ ഇപ്രകാരം ചോദിച്ചു കൊണ്ട് അയാളുടെ മറുപടിക്ക് വീണ്ടും കാതോർത്തു.
" I mean do you have a lover? " അദ്ദേഹം ഒന്നുകൂടി തന്റെ ചോദ്യം വ്യക്തമാക്കി.
അതിനു മറുപടിയായി ഞാനൊന്നു ചിരിച്ചു.
" Yes... I have a lover."
"ശരിക്കും lover ഉണ്ടോ? എനിക്കെന്തോ വിശ്വാസം പോരാ...."അയാളുടെ കണ്ണുകൾ എന്നെ ഒന്നുകൂടി തറപ്പിച്ചു നോക്കി.
"അതെന്താ ഒരു വിശ്വാസക്കുറവ്? ഒരു കാമുകൻ ഇല്ലാതിരിക്കാൻ വേണ്ടി മാത്രം ഞാൻ എന്താ അത്രയ്ക്ക് മോശം ആണോ?"ഞാനും വിട്ടു കൊടുത്തില്ല.
"ഏയ്‌, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. പെട്ടെന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, അത്ര തന്നെ." അയാളൊന്ന് ചിരിക്കാൻ ശ്രമിച്ചു.
"കൂടുതൽ എന്തെങ്കിലും അറിയണ മെന്നുണ്ടോ?" ഞാൻ ചോദിച്ചു. അതുകേട്ടപ്പോൾ ആളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ആരാ ആൾ? അയാളുടെ കണ്ണുകളിൽ ജിജ്ഞാസ അലയടിച്ചു.
അതു കണ്ടില്ലെന്നു നടിക്കാൻ എനിക്കായില്ല.
ഞാൻ പറഞ്ഞു.
" സങ്കടങ്ങളിൽ എന്നെ സാന്ത്വനിപ്പിക്കുന്ന, അസ്വസ്ഥതയിൽ എനിക്ക് സ്വസ്ഥത നൽകുന്ന,കണ്ണുനീരിൽ എന്നെ ചേർത്തുപിടിക്കുന്ന, എന്റെ രഹസ്യങ്ങളെ രഹസ്യങ്ങളായി തന്നെ സൂക്ഷിക്കുന്ന, എന്നോട് ഒരിക്കലും പിണങ്ങാത്ത, കലഹിക്കാത്ത, ഉപേക്ഷിക്കാത്ത ആ ഒരാളോടാണ് എനിക്ക് പ്രണയം. "
ഞാൻ ആ വ്യക്തി ആരാണെന്നു പറയാത്തത് കൊണ്ടാകും അയാൾ വീണ്ടുമെന്നെ ചോദ്യച്ചിഹ്നരൂപത്തിൽ തറപ്പിച്ചു നോക്കിയത്.
ആരോടും വെളിപ്പെടുത്താത്ത എന്റെ ആ പ്രണയിതാവിനെ അയാളോട് പറയാമെന്നു ഞാനും തീരുമാനിച്ചു.

"എനിക്ക് പ്രണയം അന്നും ഇന്നും ഒരാളോട് മാത്രം: ഉറക്കത്തോട് മാത്രം❤️‍🔥.മറ്റാരേക്കാളും, മറ്റെന്തിനെക്കാളും അഗാധമായി ഞാൻ ഉറക്കത്തെ പ്രണയിക്കുന്നു. ചിലപ്പോഴൊക്കെ ആഗ്രഹിക്കാറുമുണ്ട് ഒരിക്കലും ഉണരാത്ത രീതിയിൽ അയാളിൽ തന്നെ ലയിച്ചു ചേരണമെന്നും🖤🖤🖤."


  *_ഉറക്കത്തെപ്രണയിച്ച_* *പെൺകുട്ടി_❤️❤️❤️* ( കഥയിൽ ചോദ്യമില്ല )

Comments

Popular posts from this blog

My Delhi Story 🤍🤍🤍

Teaching Practice Week 8