രാത്രിയിലെ വിഡിയോകോൾ
രാത്രിയിലെ വിഡിയോകോൾ "I Love You. ഉമ്മ." "I Love You, ഉമ്മ.." രാത്രി ഏകദേശം ഒരു 11 മണി ആയി കാണണം.അടച്ചിട്ട മുറിയിൽ നിന്നും കേൾക്കുന്ന മകളുടെ ഈ വാക്കുകൾ അയാളെ കൂടുതൽ പരിഭ്രാന്തനാക്കി. അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മകൾ ആണെങ്കിൽ സംസാരം നിർത്തുന്നുമില്ല."എനിക്കൊന്നു കെട്ടിപ്പിടിക്കാൻ പറ്റിയിരുന്നെങ്കിൽ, എനിക്കൊന്ന് ഉമ്മ വയ്ക്കാന്നെങ്കിലും പറ്റിയിരുന്നെങ്കിൽ?" അവൾ വീണ്ടും വീണ്ടും പറഞ്ഞതു തന്നെ പലതവണ ആവർത്തിച്ചുകൊണ്ടിരുന്നു. എന്തായാലും ആരാണെന്നു അറിഞ്ഞിട്ട് തന്നെ കാര്യം. അയാൾ രണ്ടും കല്‌പിച്ചു മകളുടെ മുറി തള്ളിത്തുറന്നു അകത്തേക്ക് കയറി. അവൾ വീഡിയോ കോളിൽ ആരോടോ സംസാരിക്കുകയായിരുന്നു.അയാൾ പതിയെ തൻ്റെ കണ്ണുകൾ തെളിഞ്ഞു നിന്ന സ്ക്രീനിലേക്ക് മാറ്റി. തൻ്റെ മകളെ നോക്കി പല്ലില്ലാത്ത മോണകാട്ടി കുടുകുടാ ചിരിക്കുന്ന ഒരു കൊച്ചു സുന്ദരൻ. കുറച്ചുമുമ്പ് തന്നെ അസ്വസ്ഥപ്പെടുത്തിയ മകളുടെ വാക്കുകൾ അയാൾ ശരിവച്ചു. അവൾ പറഞ്ഞതു പോലെ ആ പിഞ്ചോമനയെ ആർക്കായാലും ഒന്നു കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനുമൊക്കെ തോന്നിപ്പോകും. അയാൾ അവനെ തന്ന...