Teaching Practice Week 8

29/07/2024
           With Thresiyamma Teacher... ♥️
Bethany Day Celebration
ഇന്നു എനിക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസം  ആയിരുന്നു. രാവിലെ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം Headmistress, Bethany Day Celebration നുമായി ബന്ധപ്പെട്ട് ചില instructions തന്നു. ശേഷം ഞങ്ങൾ എല്ലാവരും ഓഡിറ്റോറിയത്തിൽ പോയി. നാളെ sports day ആയതിനാൽ ഇന്നു indoor games ഉണ്ടായിരുന്നു. കൃത്യം 9.30 നു തന്നെ ഓഡിറ്റോറിയത്തിൽ വച്ചു chess competition ആരംഭിച്ചു. ഞങ്ങൾ B. Ed trainees ഉം മത്സരത്തിൽ മേൽനോട്ടം വഹിച്ചു. അപ്പോഴാണ് Joju sir സ്കൂളിൽ വന്ന കാര്യം അറിഞ്ഞത്. Sir ഞങ്ങളെ കാണാനായി ഓഡിറ്റോറിയത്തിൽ വന്നു. Teaching practice മായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ തരുകയുണ്ടായി. ശേഷം ഞങ്ങൾ സാറുമായി ചേർന്നു group photo എടുത്തു. 3rd period എനിക്ക് 9 A യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. Joju sir class observation നു വേണ്ടി വന്നിരുന്നു. ഞാൻ എടുത്ത topic 'Regional Divisions of North-Indian Plain' ആയിരുന്നു. എനിക്ക് കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. എന്നാലും ഞാൻ manage ചെയ്തു. Class കണ്ടതിനു ശേഷം സാർ കുട്ടികളുടെ മുന്നിൽ വച്ചു എന്നെ ഒത്തിരി praise ചെയ്തു സംസാരിച്ചു. എന്റെ class നല്ലതായിരുന്നു എന്നു പറഞ്ഞു എനിക്ക് shake hand ഒക്കെ തന്നു. എനിക്ക് ഒത്തിരി സന്തോഷം ആയിരുന്നു പിന്നെ പഠിപ്പിക്കുമ്പോൾ speed കുറച്ചു കുറയ്ക്കണം എന്ന് പറഞ്ഞു. അതിനു ശേഷം 4th period 8 E യിൽ substitution ഉണ്ടായിരുന്നു. Bethany day യുമായി ബന്ധപ്പെട്ട് ഇന്നു ഞങ്ങൾക്ക് Chicken ബിരിയാണിയും, ഐസ് ക്രീമുമൊക്കെ കിട്ടി. Food കഴിച്ചതിനു ശേഷം ഞങ്ങൾ എല്ലാവരും ഡാൻസിനായി dress മാറ്റുവാൻ പോയി. കഴിഞ്ഞ ഒരാഴ്ച്ച ആയി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു ദിവസത്തിനായിരുന്നു. വളരെ വേഗം തന്നെ ഞങ്ങൾ എല്ലാവരും ready ആയി. ഏകദേശം 3 മണിക്ക് ശേഷം ആയിരുന്നു ഞങ്ങളുടെ dance performance. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. കുട്ടികൾ ഒക്കെ നല്ല പ്രോത്സാഹനം ആയിരുന്നു. ഞാൻ കുറച്ചു ഒക്കെ തെറ്റിച്ചു.ഹെഡ്മിസ്ട്രെസ് Sr. അക്വിനയുംമറ്റു ടീച്ചർമാരും ഞങ്ങളെ അഭിനന്ദിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും ഒത്തിരി സന്തോഷം ആയി. പിന്നെ മഠത്തിൽ പോയി dance video shoot ചെയ്തു. ഞാൻ ആദ്യമായിട്ടാണ് മഠത്തിനകത്തു കയറുന്നത്. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഇന്നത്തെ ദിവസം മൊത്തത്തിൽ സന്തോഷം നിറഞ്ഞത് ആയിരുന്നു.

30/07/2024
ഇന്നും പതിവ് പോലെ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. ഇന്നു സ്കൂളിൽ sports day ആയിരുന്നു. ഞാൻ നല്ല excited ആയിരുന്നു. കൃത്യം 9.30 നു തന്നെ March past നോടുകൂടി sport day ക്ക് തുടക്കം കുറിച്ചു. ഓട്ടം, short put, long jump, high jump തുടങ്ങിയവ ആയിരുന്നു പ്രധാന മത്സരയിനങ്ങൾ. എനിക്ക് Long jump നടക്കുന്നിടത്തു ആയിരുന്നു duty. Kiddies, Sub-juniors, Juniors ഇന്നിങ്ങനെ categorize ചെയ്തിട്ടയിരുന്നു മത്സരം. കൊച്ചു കുട്ടികളുടെ മത്സരം കാണാൻ നല്ല രസമുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ ടീച്ചർമാരും full support മായി  ഉണ്ടായിരുന്നു.കൂടാതെ, സ്കൂളിൽ ഇന്നു food fest ഉം ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം high jump കാണാൻ പോയി. Super ആയിരുന്നു. ഞാൻ ഒത്തിരി enjoy ചെയ്തു. Results എല്ലാം consolidate ചെയ്തതിനു ശേഷം HM നു കൈമാറി. ഏകദേശം 3.15 നോട് കൂടി മത്സരങ്ങൾ അവസാനിച്ചു. ശേഷം 4 മണിക്ക് ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി.
31/07/2024

ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ദിവസം ആയിരുന്നു ഇന്ന്.35 ദിവസം നീണ്ടു നിന്ന internship ന്റെ സമാപനദിവസം ആയിരുന്നു ഇന്ന്. ഇന്നും പതിവ് പോലെ കൃത്യം 9 മണിക്ക് സ്കൂളിൽ എത്തി. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ശേഷം ഞങ്ങൾ എല്ലാവരും ഒന്നിച്ചു ഫോട്ടോ എടുത്തു. Interval സമയത്ത് ഞങ്ങൾക്ക് ice cream കിട്ടി.ഇന്ന് എനിക്ക് 4th period ആയിരുന്നു ക്ലാസ്സ്‌. Map work ചെയ്യിപ്പിച്ചതിനു ശേഷം ഞാൻ കുട്ടികളോട് സംസാരിച്ചു. കഴിഞ്ഞ 35 ദിവസങ്ങളുടെ അനുഭവങ്ങൾ പങ്കു വച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്റെ കുട്ടികളും കരഞ്ഞു. എക്സാമിന്‌ top mark കിട്ടിയ Nadhiya യ്ക്ക് ഞാൻ ഒരു gift വാങ്ങി കൊടുത്തു. ശേഷം ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു. ഉച്ചക്ക് ശേഷം record seal ചെയ്തു വാങ്ങി. Evening interval സമയത്തു ഞങ്ങൾ എല്ലാവരും HM ന്റെ നിർദേശം അനുസരിച്ചു staff റൂമിൽ കൂടി. Sister ഞങ്ങളെ കുറിച്ചു നല്ലത് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ഞങ്ങൾ സിസ്റ്ററിനു ഒരു സ്നേഹസമ്മാനം നൽകി. പിന്നെ teachers നു എല്ലാവർക്കും ജിലേബി വിതരണം ചെയ്തു. ശേഷം ഞാൻ Sheeja ടീച്ചറിനും മറ്റു teachers നു ഒപ്പം photo എടുത്തു. ഞാൻ feedback വാങ്ങാൻ പോയപ്പോൾ ഷീജ ടീച്ചർ എന്നെ കെട്ടിപിടിച്ചു ഉമ്മ നൽകി. ഒത്തിരി സന്തോഷം തോന്നി. ഞാനും ടീച്ചറിന് ഒരു ചെറിയ സമ്മാനം കൊടുത്തു. പിന്നെ ഞാൻ Georgina നോട് സംസാരിച്ചു. അറിയാതെ കരഞ്ഞു പോയി. സിസ്റ്ററും എനിക്ക് ഒരു gift തന്നു. Last period 9 A യിലെ കുട്ടികൾക്ക് midayi കൊടുക്കാൻ പോയി. കുട്ടികൾ എന്റെ കൈയിൽ നിന്നും ഓട്ടോഗ്രാഫ് ഒക്കെ വാങ്ങി. പേന, ചിത്രം എന്നിങ്ങനെ ചെറിയ സമ്മാനങ്ങൾ ഒക്കെ കിട്ടി. വൈകുന്നേരം ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ സ്കൂളിൽ നിന്നും മടങ്ങി.
   with my students in standard IX  - A ❤️
         Things  end but memories Last forever....💙♥️💛❤‍🔥

Comments

Popular posts from this blog

My First Day in Mar Theophilus Training College ❤

Teaching Practice Week 8 👩🏻‍🏫

Capacity Building Programme 2