ഓണസമ്മാനം❤️

എല്ലാ വർഷങ്ങളിലെയും പോലെ ഈ വർഷവും ഓണം വന്നെത്തി. അമ്മ മരിച്ചതിൽ പിന്നെ ഓണവും Christmas ഉം എല്ലാം കണക്ക് തന്നെ. വീടിനു പുറത്തു ഇറങ്ങാതെ നാലു ചുവരുകൾക്കുള്ളിൽ നിർവികാരമായ മനസ്സോടെ ഇരിക്കുന്ന എനിക്കൊക്കെ എന്ത് ഓണം! എന്റെ മനസ്സിൽ നിന്നും ആഘോഷങ്ങൾ ഒക്കെ എന്നേ പടിയി റങ്ങിപ്പോയി.

ഈ വർഷവും എനിക്ക് ഒരു ഓണാക്കോടി വാങ്ങാൻ കഴിഞ്ഞില്ല. കാരണം കിട്ടുന്ന tuition cash തന്നെ പല വഴിക്ക് പോകുവല്ലേ. പപ്പയ്ക്ക് പിന്നെ ഒരിക്കലും ജോലി ഇല്ലാത്തതു കാരണം പറയുകയും വേണ്ട. എല്ലാവർക്കും ഓണാക്കോടി എടുത്തു കൊടുക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും. എനിക്ക് ആരുമില്ലല്ലോ എന്നോർത്ത്  ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി ഞാൻ വലുതല്ലാത്ത രീതിയിൽ ഒന്ന് വിഷമിച്ചു.പിന്നെ ഞാനും കരുതി എന്ത് ഓണം? Cash ഉണ്ടേൽ എപ്പോൾ വേണമെങ്കിലും എനിക്ക് പോയി dress എടുക്കാവുന്നതല്ലേ ഉളളൂ എന്നൊക്കെ. ഇങ്ങനെയൊക്കെ ചിന്തിച്ചാലും  നമുക്കും ഓണാക്കോടി ഒക്കെ എടുത്തു തരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുന്നത് എത്ര സന്തോഷം നൽകുന്ന കാര്യം ആണ്! പിന്നെ ഞാൻ അതിനെ കുറിച്ചു ഒന്നും ചിന്തിച്ചില്ല. കുറച്ചു മുമ്പ് ഞാൻ tuition പഠിപ്പിക്കുന്ന കൊച്ചും അവളുടെ അമ്മയും കൂടി എന്നെ കാണാൻ വന്നിരുന്നു. വെറുതെ വന്നതല്ല... എനിക്കുള്ള ഓണാക്കോടിയുമായി വന്നതാ.... ഞാൻ അതു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. ആ ചേച്ചി അതു എനിക്ക് നേരെ നീട്ടിയപ്പോൾ അറിയാതെ ആണെങ്കിലും എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ആ ചേച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ട് thanks പറഞ്ഞു. ഞാൻ അതു ഉടനെ തുറന്നു നോക്കി. Steal blue colour party wear type churidar material ആയിരുന്നു. എനിക്ക് അത് വളരെ ഇഷ്ടമായി. ശരിക്കും പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടു പോയി. പിന്നീട്, ആ ചേച്ചി എന്നെ വിളിച്ചു പറഞ്ഞു ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി വാങ്ങാൻ ആയി bill ഉം വച്ചിട്ടുണ്ടെന്നു. ഞാൻ പറഞ്ഞു എനിക്ക് അതു ഇഷ്ടമായി എന്ന്. ശരിക്കും പറഞ്ഞാൽ, ഒരാൾ മറ്റൊരാൾക്ക്‌ വേണ്ടി എന്തെങ്കിലും വാങ്ങുമ്പോൾ വാങ്ങുന്ന ആളിന്റെ ഒരു സ്നേഹവും ഇഷ്ടവുമൊക്കെ ഉണ്ടല്ലോ
അതിനാണ് നമ്മൾ വിലയിടേണ്ടത്.
 നമ്മുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനുമല്ല അവിടെ സ്ഥാനം. വാങ്ങി തരാനുള്ള അവരുടെ മനസ്സിന്റെ നന്മയാണ് ആ സമ്മാനത്തിന്റെ ഭംഗി കൂട്ടുന്നത്. ആ സമ്മാനം നമ്മൾ അതുപോലെ, അത് ആയിരിക്കുന്ന രീതിയിൽ accept ചെയ്യുമ്പോൾ ആണ് അതിന്റെ ഭംഗി ഇരട്ടിക്കുന്നതും. എന്തായാലും എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഈ ഓണസമ്മാനത്തിന് സൗന്ദര്യം ഏറെയാണ്.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8