എന്റെ കുടുംബം 👨👩👧👧
2015 ലെ ഒരു ദിവസം. എന്റെ വീട് എത്ര live ആയിരുന്നു. പപ്പയും അമ്മയും ചേച്ചിയും ഞാനും.ഞങ്ങൾ വലിയ Rich ഒന്നും അല്ല. എന്നിരുന്നാലും happy ആയിരുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും ചേർന്നുള്ള കുടുംബം. ഉള്ളത് കൊണ്ട് ഓണം പോലെ.... ഞാൻ ഒക്കെ ശരിക്കും പറഞ്ഞാൽ മൊത്തത്തിൽ violent ആയ പ്രകൃതം. ഉറങ്ങുമ്പോൾ മാത്രം വായ്ക്ക് rest കൊടുക്കുന്ന ഞാൻ...ഇതിനു വായും കഴയ്ക്കില്ലേ എന്ന് പപ്പയും അമ്മയും പലപ്പോഴും എന്നോട് ചോദിച്ചിരുന്നു.
ഇടയ്ക്കിടെ ചേച്ചിയും ഞാനുമായുള്ള പൊട്ടിത്തെറികൾക്കിടയിൽ റഫറി ആയി കടന്നു വരുന്ന അമ്മ... പപ്പ വരുമ്പോൾ രാജാവിനോട് സങ്കടം ഉണർത്തിക്കാൻ കാത്തു നിൽക്കുന്ന 2 പ്രജകളെ പോലെ ഈ ഞങ്ങളും....ഞാനും എന്റെ ചേച്ചിയും ശരിക്കും പറഞ്ഞാൽ ഇന്ത്യയും പാകിസ്ഥാനും പോലെ ആയിരുന്നു. ക്ലാസ്സിലെ നിസ്സാരം test paper നു full mark കിട്ടിയാലും വീട്ടിൽ സന്തോഷം... അന്നു അമ്മ പ്രതീക്ഷിച്ചിരുന്നിരിക്കണം മകൾ പഠിച്ചു വലിയ നിലയിൽ എത്തുമെന്ന്. 9.30 മുതൽ 10.00 വരെ അത്താഴത്തിനൊപ്പം അമ്മയും 2 മക്കളും മാത്രമുള്ള കുടുംബചർച്ച.ഭൂതം, ഭാവി, വർത്തമാനം എല്ലാം അതിൽ ഉൾക്കൊണ്ടിരുന്നു.... ദിവസങ്ങൾ കടന്നു പോയി.... വർഷങ്ങളും.
10 വർഷങ്ങൾക്ക് ശേഷമുള്ള ഇന്നത്തെ കുടുംബത്തിനു ആ പഴയ ഇമ്പം ഇല്ല. കുടുംബം എന്നു പറയാൻ പോലും കഴിയാത്ത രീതിയിൽ ആ കൊച്ചു കുടുംബം തകർന്നു പോയി. ആ അമ്മ എവിടെ ആണെന്ന് കുടുംബനാഥനോ, മക്കൾക്കോ അറിയില്ല. പരസ്പരം ഒരിക്കലും കാണാനാകാത്ത വിധത്തിൽ വിധി അവരെ വേർപ്പെടുത്തി. മൂത്തമകൾ വിവാഹമൊക്കെ കഴിഞ്ഞു ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ജീവിക്കുന്നു . പിന്നെ രണ്ടാമത്തെ മകളും അപ്പനും മാത്രമായി. പക്ഷേ, പണ്ടത്തെ പോലെയുള്ള കളി ചിരികൾ ഇന്നു ആ വീട്ടിൽ ഇല്ല. മകളും അപ്പനും അവരിലേക്ക് മാത്രമായി ചുരുങ്ങി. മകൾ സംസാരിക്കുന്നത് തന്നെ വളരെ ചുരുക്കം. വീടാകെ ശൂന്യത.... എങ്ങും നിശബ്‍ദത... വഴക്കില്ല, ബഹളമില്ല, കളി തമാശകൾ യാതൊന്നുമില്ല...ഒരൊറ്റ ഇഴയിൽ ചേർന്നിരുന്ന ആ നാലു പേർ പല ദിക്കുകളിൽ ആയി വിഭജിക്കപ്പെട്ടു. ഒരു പക്ഷേ, ആ ദിവസങ്ങളുടെ ഓർമ്മകൾ അവർ 4 പേരിലും ഉണ്ടായിരിക്കും. ഇനി ആ നല്ല ദിവസങ്ങൾ ഒന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്തു ആ അമ്മയും അപ്പനും മക്കളും കരയുന്നുണ്ടാകും...ആരുമറിയാതെ...
Though apart, we are connected, heart to heart.... ❤️🔥
Though miles apart, our hearts beat as one...💞
Comments
Post a Comment