കണ്ണാടി⬜

കണ്ണാടി

 ഒതുക്കമില്ലാതെ ചീകി കെട്ടിയ മുടി, കണ്ണുകളിൽ കണ്മഷിയുടെ തിളക്കമില്ല, ശൂന്യമായ നെറ്റിത്തടം... കുറച്ചു ദിവസങ്ങളായി ആശ ടീച്ചർ അങ്ങനെ ആണ് സ്കൂളിൽ പോകുന്നത്. തന്റെ സഹപ്രവർത്തകയ്ക്ക് ഉണ്ടായ ഈ മാറ്റം കമല ടീച്ചറിൽ ഒരു അസ്വസ്ഥത ഉണ്ടാക്കി. അത്യാവശ്യം ഒരുങ്ങി നടക്കുന്ന, സൗന്ദര്യസംരക്ഷണത്തിൽ ഒക്കെ വേണ്ട വിധത്തിൽ ശ്രദ്ധിക്കുന്ന ആശ ടീച്ചറിനിതെന്തുപ്പറ്റി എന്നു കുട്ടികളടക്കം ചിന്തിച്ചു. ഒരു ദിവസം കമല ടീച്ചർ രണ്ടും കല്പ്പിച്ചു ചോദിച്ചു " എന്താ, ടീച്ചറെ വീട്ടിലെ കണ്ണാടി ഉടഞ്ഞു പോയോ? "
ആശ ടീച്ചർ  നിർവികാരതയോടെ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.
" ഉടഞ്ഞു, പക്ഷേ അതെന്റെ മനസ്സാണെന്നു മാത്രം ".

        ( മുഖം മനസ്സിന്റെ കണ്ണാടി )

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8