What is the real meaning of my life?

എന്താണ് എന്റെ ജീവിതത്തിന്റെ അർത്ഥം എന്നു ഞാൻ എപ്പോഴും ചിന്തിക്കും. അതിനു ഈ ഒരു നിമിഷം വരെയും എനിക്ക് ഉത്തരം കണ്ടെത്താൻ ആയിട്ടില്ല. ദിശയറിയാതെ ഒഴുകുന്ന ഒരു പുഴ പോലെ ഞാനും എങ്ങോട്ടെന്നില്ലാതെ ഒഴുകി നടക്കുന്നു. ഞാൻ എപ്പോഴും എന്നോട് തന്നെ ചോദിക്കാറുണ്ട്, എനിക്ക് എന്താ പറ്റിയതെന്നു? എനിക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ ഞാൻ ഒത്തിരി മാറി.10 വർഷങ്ങൾക്ക് മുൻപുള്ള ഞാനേയല്ല ഇപ്പോഴത്തെ ഈ ഞാൻ. അടുത്ത 10 വർഷത്തെ ഞാൻ എങ്ങനെ ആയിരിക്കുമെന്ന് എനിക്കിപ്പോൾ ഊഹിക്കാൻ പോലും കഴിയുന്നില്ല. ചിലപ്പോൾ ഞാൻ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും അറിയില്ല.മനസ്സിൽ എപ്പോഴും വല്ലാത്ത ഭാരം ആണ്. ചിരിക്കുമ്പോഴും, കരയുമ്പോഴും വെറുതെ ഇരുന്നു തിന്നുമ്പോഴും എല്ലാം ഒരേ ഭാവം. കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട് ഇങ്ങനെ തന്നെ ആണ്. എനിക്ക് ഒന്നിലും ഒരു സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല.പുറമെ ചിരിക്കുന്നു എന്നേയുള്ളൂ. അകമേ വലിയ ഒരു സംഘർഷം തന്നെ ഉണ്ട്. എനിക്ക് ആണേൽ നാട്ടുകാരെ കാണുന്നത് തന്നെ അലർജി ആണ്. പരിചയമുള്ള ആരെയെങ്കിലും കണ്ടാൽ ചിരിക്കാനും സംസാരിക്കാനും അതിലേറെ മടി. പുറത്തു ഇറങ്ങിയാൽ ആരെങ്കിലും കുശലം ചോദിക്കാൻ വരുമെന്ന് കരുതിയിട്ട് മുറ്റമടി ഞാൻ മാസത്തിൽ ഒരു തവണ ആയി കുറച്ചു.എനിക്ക് ആരോടും ഒരു സ്നേഹമൊന്നും തോന്നുന്നില്ല. എനിക്കാണേൽ എന്നോട് പോലും ഒരു സ്നേഹമോ മതിപ്പോ ഇല്ല. ആരും എന്റെ സ്വന്തമല്ല എന്നൊരു തോന്നൽ. കർത്താവു പോലും എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു. ആദ്യമൊക്കെ കർത്താവ് എങ്കിലും കൂടെ കാണുമെന്നു കരുതി. പിന്നെ പുള്ളിയും എന്നെ ഉപേക്ഷിച്ചു കളഞ്ഞു. ഞാനും കർത്താവും break up ആയിട്ട് തന്നെ മാസങ്ങൾ കഴിഞ്ഞു.ചിലപ്പോഴൊക്കെ തോന്നും ഞാൻ എന്തിനാണ് ജീവിക്കുന്നത് എന്ന്? ഞാൻ മരിച്ചാലും ആർക്കും ഒരു നഷ്ടവും ഇല്ലല്ലോ. എനിക്ക് ആണേൽ യാതൊരു വിധത്തിലുള്ള commitments ഉം ഇല്ല. വല്ലാത്ത മടുപ്പ്. വട്ടപൂജ്യം ആയതു പോലെ. വല്ലാത്ത pressure...ഈ pressure എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആണെന്ന് തോന്നും. കർത്താവിനോട് പരാതി പറഞ്ഞു മടുത്തു. കേട്ട് കേട്ട് പുള്ളി മടുത്തില്ലെങ്കിലും പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. ഇപ്പോൾ കരയാൻ വരെ ഞാൻ മറന്നു പോകുന്നു.എനിക്ക് എന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നുന്നു . ഒരു മാതിരി നിസ്സംഗത.മരിച്ചാലും ജീവിച്ചാലും എനിക്ക് ഒന്നുമില്ല എന്നൊരു തോന്നൽ. എനിക്ക് എന്തൊക്കെയോ പറ്റി.കഴിഞ്ഞ കാലങ്ങളിലെ എന്റെ തന്നെ നിഴൽ ആണ് ഇപ്പോഴത്തെ ഞാൻ.ജോബ് പറയുന്നത് പോലെ കഷ്ടപ്പെടുന്നവനു എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം? എനിക്ക് അറിയാം എന്നെക്കാളും വിഷമം അനുഭവിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ടെന്നുള്ള കാര്യം. പക്ഷേ, എനിക്ക് എന്റെ വിഷമം തന്നെ ആണ് വലുത്. ഞാൻ ജനിച്ചപ്പോൾ തന്നെ 'ന അബീഷ സന്തോഷ, സമാധാനമർഹതി' എന്ന് പറഞ്ഞു കൊണ്ടായിരിക്കും കർത്താവ് ഈ ഭൂമിയിലേക്ക് അയച്ചത്.
ഇങ്ങനെ എന്തെങ്കിലുമൊക്കെ കുത്തി കുറിക്കുമ്പോൾ ആണ് കുറച്ചെങ്കിലും ഒരു relief കിട്ടുന്നത്. എനിക്ക് മരണഭയമില്ല. അല്ലെങ്കിൽ തന്നെ എന്ത് പ്രതീക്ഷയിൽ ആണ് ജീവിക്കേണ്ടത്? വിവാഹം ഒക്കെ കഴിയുമ്പോൾ നല്ല ജീവിതം കിട്ടുമെന്നോ... No way... ശപിക്കപ്പെട്ടവനു എന്നും ശാപം തന്നെ ആണ്. ഒന്നുകിൽ ഭർത്താവ് തല്ലിക്കൊല്ലും... അല്ലെങ്കിൽ മക്കളു തല്ലിക്കൊല്ലും... എപ്പോൾ ആയാലും മരണം ഉറപ്പ് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ജീവിക്കാൻ പേടി ആണ്. ഒരു ആൺകുട്ടി ആയിരുന്നേൽ നാട് വിട്ടു പോകാമായിരുന്നു. ഒരു girl ആയതു കൊണ്ട് മാത്രം ജോലി ആയില്ലേ കല്ല്യാണം ആയില്ലേ എന്ന ചോദ്യങ്ങളും, കുത്തുവാക്കുകളും കേട്ട് ഈ നാട്ടിൽ തന്നെ ജീവിക്കുന്നു. ബുക്കും പേനയും ഉള്ളത് കൊണ്ട് സമനില തെറ്റുന്നില്ല അത്ര തന്നെ. ഇന്നു മാറും നാളെ മാറും എന്ന് കരുതി വർഷങ്ങൾ പോകുന്നതല്ലാതെ ഒരു മാറ്റവും ഇല്ല. ദുരിതങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു.    ഞാൻ നോക്കിയിട്ട് അതിന് മാത്രം ഒരു അവസാനം ഇല്ല. എങ്ങനെ ജീവിച്ച ഞാൻ ആയിരുന്നു. പഴയതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ഇരുന്നു കരയാൻ മാത്രമേ പറ്റുന്നുള്ളൂ.  എത്രയൊക്കെ ആയാലും എന്റെ അമ്മ മരിക്കണ്ടായിരുന്നു. ഞാൻ മരിച്ചിട്ട് അമ്മ ജീവിച്ചിരുന്നാൽ മതി ആയിരുന്നു. എന്റെ വിഷമം പറഞ്ഞാൽ ഒരു ദൈവത്തിനും മനസ്സിലാകില്ല. അല്ലെങ്കിൽ തന്നെ അമ്മയില്ലാത്ത വേദന കർത്താവിനു പറഞ്ഞാൽ മനസ്സിലാകില്ല, മുപ്പത്തിമൂന്നാം വയസ്സിൽ ക്രൂശുമരണം സ്വീകരിച്ചപ്പോഴും മാതാവ് മറിയം അടുത്ത് തന്നെ ഉണ്ടായിരുന്നല്ലോ? അമ്മയെ പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും എന്നൊക്കെ ബൈബിളിൽ പറയും. പക്ഷേ ആർക്കും ആരുടെയും പകരം ആകാൻ കഴിയില്ല.പള്ളിയിൽ പോകാൻ പോലും എനിക്ക് ഇപ്പോൾ ഇഷ്ടമില്ല.പക്ഷേ ഞാൻ പോകുന്നു എന്ന് മാത്രം. ഞാൻ എന്തൊരു unlucky ആയിട്ടുള്ള പെൺകുട്ടി ആണ്! എന്റെ മനസ്സ് പോലും ഞാൻ വിചാരിക്കുന്നിടത്തു നിൽക്കുന്നില്ല. അതങ്ങ് കൈ വിട്ടു പോയത് പോലെ. പഠിപ്പിച്ച teachers നെ കാണുമ്പോൾ പോലും പോയി മിണ്ടാൻ മടിച്ചു ഞാൻ കാണാത്ത രീതിയിൽ നടക്കും. എനിക്ക് ആരെയും  face ചെയ്യാൻ വയ്യ. ഞാൻ അങ്ങ് നശിച്ചു പോയത് പോലെ... പപ്പയോടു പോലും ഞാൻ ഒന്ന് മനസ്സ്തുറന്നു സംസാരിച്ചിട്ട് മാസങ്ങൾ ആയി. ഇത്രയ്ക്ക് മാത്രം എന്നെ തകർക്കാൻ വേണ്ടി ഞാൻ എന്ത് തെറ്റാണു കർത്താവേ ചെയ്തത്? എനിക്ക് ആരുമില്ല. നീ പോലും. നീ എന്നെ തള്ളിക്കളഞ്ഞു കർത്താവെ.... അല്ലെന്നു നിനക്ക് പറയാൻ പറ്റുമോ? എനിക്ക് വയ്യ.... മടുത്തു..... ഞാൻ അങ്ങ് അറ്റം പറ്റി. എനിക്ക് വയ്യ.....
ഗതിയറിയാതെ ഒഴുകുന്ന ഈ പുഴയുടെ ഒഴുക്കിന് ഞാൻ ഒരു ദിവസം തടയിടും. കര കാണാതെ ഇങ്ങനെ ഒഴുക്കിനനുസരിച്ചു ഒഴുകിയിട്ട് എന്ത് കാര്യം? I hate my life...I hate my life.... I miss the old happy me....and suffering the pain of utter loneliness....ആ പഴയ എന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു,അല്ല അങ്ങനെ അല്ല,എന്നിൽ നിന്നും ബലമായി എടുത്തു കളഞ്ഞു ദൈവം ആണോ ചെകുത്താൻ ആണോ എന്നു മാത്രം അറിയില്ല.


Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8