.......Intimacy V/S Isolation 2
പുറത്തു ഇറങ്ങുന്നത് പോലും എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. എനിക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല. എനിക്ക് എന്തോ കാര്യമായിട്ട് പറ്റി. എനിക്കിപ്പോൾ ആരുടെയും മുഖത്ത് നോക്കാൻ വയ്യ... ഞാൻ അങ്ങ് ഉരുകി തീരുകയാണ്. എനിക്ക് അങ്ങോട്ട് പറ്റുന്നില്ല കർത്താവേ.... പുറത്തു പോകുവാണെങ്കിൽ തന്നെയും എന്റെ മുഖത്തിന് മുൻപത്തെ പ്രസന്നത ഒന്നുമില്ല. എനിക്കറിയാം എന്റെ മുഖത്തിനു ഒരു rude look ആണെന്ന്. കാണുന്നവർ കരുതുന്നത് എനിക്ക് അഹങ്കാരവും, head weight ഉം ആണെന്നാണ്. അവർ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റ് പറയാൻ ആകില്ല. എനിക്ക് ഒരു പ്രതീക്ഷയും ഇല്ല കർത്താവേ... 18 വയസ്സ് മുതൽ തുടങ്ങിയത് ആണ്. പ്രായം കൂടുംതോറും എന്റെ mental pressure ഉം കൂടുന്നു. അന്നു പനി പിടിച്ചു ICU യിൽ ആയപ്പോൾ മരിച്ചാൽ മതി ആയിരുന്നു. അന്നു പോലും ഞാൻ എന്റെ ജീവന് വേണ്ടി നിന്നോട് പ്രാർത്ഥിച്ചില്ല എന്ന് നിനക്ക് അറിയാമല്ലോ.ഇനിയും ഞാൻ ഒത്തിരി അനുഭവിക്കാൻ ഉള്ളത് കൊണ്ട് ആകും എന്റെ ആയുസ്സിനെ നീ നീട്ടി തന്നിട്ടുണ്ടാവുക.ആ സമയത്തും ഞാൻ അത്രയ്ക്ക് pressure അനുഭവിച്ചു. ശരിക്കും ഞാൻ മടുത്തു. നീ എന്റെ നേരെ മുഖം തിരിഞ്ഞു ഇരിക്കുകയാണോ കർത്താവേ... അതിനും വേണ്ടി ഞാൻ അത്രയ്ക്ക് പാപിയാണോ? നീ എന്നെ സ്നേഹിക്കുന്നില്ലേ കർത്താവേ...? എന്റെ മനസ്സ് ഇപ്പോൾ ശൂന്യമാണ്. അതു ശൂന്യതയിൽ നിന്നും ശൂന്യതയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തിൽ വെളിച്ചം ഇല്ല. ചുറ്റും ഇരുട്ടാണ്. ഞാൻ തന്നെ ഒരു കൂരിരുട്ടാണ്. കഴിക്കുമ്പോൾ എന്റെ ആഹാരത്തിൽ പോലും കണ്ണീരു വീഴുന്നു. എന്റെ emotions പോലും എനിക്ക് മനസ്സിലാകുന്നില്ല. പെട്ടെന്ന് എനിക്ക് ദേഷ്യവും സങ്കടവും വരുന്നു. പഠിക്കുമ്പോൾ concentration പോലും കിട്ടുന്നില്ല. ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങി പോയി. എനിക്ക് പുറത്തുള്ള ലോകത്തെ ഞാൻ വെറുക്കുന്നു. ആളുകളെ അതിലേറെ വെറുക്കുന്നു. വല്ല മരുഭൂമിയിലോ വനത്തിലോ ജീവിക്കുന്നത് ആണ് നല്ലത്. അതാകുമ്പോൾ ആരുമില്ലല്ലോ. എനിക്ക് ആളുകളെ face ചെയ്യാൻ പറ്റുന്നില്ല. അവരോടു പുറമെ ചിരിച്ചാലും അകമേ ഞാൻ ഭയങ്കര frustrated ആണ്. ഏത് നേരത്ത് എനിക്ക് ഈ വഴി വരാൻ തോന്നിയോ എന്തോ എന്നിങ്ങനെ കരുതും. ബൈബിളിൽ പറയുന്നത് പോലെ വല്ല നിർജ്ജനപ്രദേശത്തും പോയി താമസിക്കുന്നത് ആണ് നല്ലത്.Rich ആയിരുന്നേൽ വല്ല ഉഗാണ്ടയിൽ എങ്കിലും പോകാമായിരുന്നു. I need a change.... but I can't.... എന്റെ എല്ലാ നല്ല qualities ഉം കാറ്റിൽ പറന്നു പോയത് പോലെ.... ഞാൻ എന്ന വ്യക്തി തന്നെ ഇല്ലാതായതു പോലെ..... ആ ഞാൻ എന്നേ മരിച്ചു കഴിഞ്ഞു....ജീവിച്ചിരിക്കുന്ന ഞാൻ പുതിയ ഏതോ ഒരാൾ. ഒരു മനുഷ്യന് എങ്ങനെ ഒക്കെ മാറാൻ കഴിയുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. Now I am indifferent.... ഞാൻ അങ്ങ് നിലം പറ്റി.... എന്തെങ്കിലുമാകട്ടെ.... ദൈവം പോലും എന്നെ ഉപേക്ഷിച്ചു.... Live alone without expecting anything and anyone ഇതാണ് ഇപ്പോൾ എന്റെ ആപ്തവാക്യം.
ഞാൻ ദൈവത്തിൽ നിന്നോ മറ്റു മനുഷ്യരിൽ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഞാൻ എന്നും ഒറ്റയ്ക്കു ആണ്. ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപ്പെട്ടവന് കൂടെ നിൽക്കാൻ ആളുണ്ടായിട്ട് എന്താ പ്രയോജനം? തനിക്ക് താനും പുരയ്ക്ക് തൂണും. എനിക്ക് ഞാൻ മാത്രമേ ഉളളൂ. വേറെ ആരുമില്ല even God too....
Comments
Post a Comment