...... Intimacy V/S Isolation....1
Success leads to strong relationships where as failure leads to loneliness and isolation.
- Erik Erikson's Theory of Psycho- Social Development
വയ്യ...മടുത്തു. എന്തോ പോലെ... മനസ്സിന് ഒരു സുഖവുമില്ല. ഞാൻ ആകെ തകർന്നത് പോലെ... എനിക്ക് എന്തോ പഴയതു പോലെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.. എന്റെ സഹനശക്തി ഇപ്പോൾ diminishing returns എത്തി നിൽക്കുവാണ്. എന്റെ മനസ്സ് ഒക്കെ മരവിച്ചത് പോലെ.... എനിക്ക് ഒരു വികാരങ്ങളും ഇല്ല. എനിക്കിപ്പോൾ ഒട്ടും പറ്റുന്നില്ല കർത്താവെ....എനിക്ക് വയ്യ.... എന്റെ മുഖം പോലും എനിക്ക് കണ്ണാടിയിൽ നോക്കാൻ വയ്യ.....കർത്താവേ,ഞാൻ അങ്ങ് ഉടഞ്ഞു പോയത് പോലെ...എന്റെ ചിരി പോലും കള്ളത്തരമാണ്. എനിക്ക് വയ്യ... കർത്താവേ.... എനിക്ക് പ്രാർത്ഥിക്കാൻ പോലും പറ്റുന്നില്ല. ബൈബിൾ എനിക്ക് തുറക്കാൻ വയ്യ.... എനിക്ക് പറ്റുന്നില്ല കർത്താവേ... എനിക്ക് ചത്തു കളയാൻ തോന്നുന്നു. എനിക്ക് ഒന്നിനും ധൈര്യം ഇല്ല. നീ എന്നെ കൈവിട്ടു കളഞ്ഞോ കർത്താവേ... അമ്മയെ ഞാൻ ഭയങ്കരമായിട്ട് miss ചെയ്യുന്നു. പാവം അമ്മ.... എന്റെ അമ്മ പാവം ആയിരുന്നു. എനിക്ക് ചുറ്റും എല്ലാവരും ഉണ്ടെങ്കിലും എനിക്ക് ആരുമില്ലാത്തതു പോലെ.... നീ എന്നെ ഉപേക്ഷിച്ചു കർത്താവേ.... എത്ര നാളുകൊണ്ട് ഞാൻ സഹിക്കുന്നു. എനിക്ക് ഇനി പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഞാൻ.... എനിക്ക് ഒന്നുമറിയില്ല... ഞാൻ തകർന്നു പോയി....എനിക്ക് ജീവിക്കണമെന്ന് പോലും ഇല്ല. കുറച്ചെങ്കിലും സമാധാനം വേണ്ടേ.ഉറങ്ങുമ്പോൾ മാത്രം ആണ് കുറച്ചു സമാധാനം കിട്ടുന്നത്. ഒരിക്കലും ഉണരരുതേ എന്നു ആഗ്രഹിച്ചു കൊണ്ടാണ് എപ്പോഴും ഉറങ്ങുന്നത്. ഇങ്ങനെ ചത്തു ജീവിച്ചിട്ട് എന്ത് പ്രയോജനം. സത്യം പറഞ്ഞാൽ എനിക്ക് നിന്നോട് പോലും ദേഷ്യം തോന്നുന്നു. എന്റെ മനസ്സ് ഒട്ടും ശരി അല്ല. ഇനി അത് ആരു വിചാരിച്ചാലും നേരെയാകാനും പോകുന്നില്ല. എങ്ങോട്ടേലും ഇറങ്ങി ഓടാൻ തോന്നുന്നു. ജോബിന്റെത്ര സഹനശക്തി ഒന്നും എനിക്കില്ല കർത്താവേ.... എനിക്കങ്ങു ഭ്രാന്ത് പിടിക്കുന്നത് പോലെ... ഓടി നടന്നാണ് ഞാൻ ജീവിക്കുന്നത്. അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ? എനിക്ക് ആരെയും ഇഷ്ടമില്ല. ആരെയും... എനിക്ക് നിന്നെയും ഇഷ്ടമില്ല കർത്താവേ... എനിക്ക് എന്നോട് പോലും അറപ്പും വെറുപ്പും ആണ്. നിന്നെ ഞാൻ ഒരുപാട് വിശ്വസിച്ചു. പക്ഷേ, നീ എന്നെ തകർത്തു കളഞ്ഞു കർത്താവേ... എനിക്ക് ആരെയും ഇഷ്ടമില്ല... ആരെയും.... നിന്നെയും... എനിക്ക് എന്റെ അമ്മയെ മാത്രം ആണ് ഇഷ്ടം. എനിക്ക് എന്റെ അമ്മയെ താ...പറ്റുമോ നിനക്ക്? എന്റെ ജീവിതമേ നായ നക്കി. എനിക്ക് കല്ല്യാണവും വേണ്ട... എനിക്ക് ആരുടെയും അടിയും തൊഴിയും ഒന്നും കൊള്ളാനും വയ്യ... നീ എനിക്ക് നല്ലതൊന്നും തരൂല. നിനക്ക് എന്നെ ഇഷ്ടമില്ല കർത്താവേ... എനിക്കറിയാം... നിനക്ക് എന്നോട് വെറുപ്പ് ആണ്. എനിക്ക് ആരുമില്ല... ഞാൻ എന്നും ഒറ്റയ്ക്ക് ആണ്... എനിക്ക് ആരുമില്ല. എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ.... പാവം എന്റെ അമ്മ... എനിക്ക് ആരുമില്ല... നീ പോലും.
Comments
Post a Comment