Teaching Practice Week 4

1/07/2024
ഇന്നു രാവിലെ കൃത്യം 9 മണിക്ക് ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. പതിവ് പോലെ പ്രിൻസിപ്പൽ ഓഫീസിലെ prayer നു ശേഷം ഞാൻ ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു എനിക്ക് 3rd period ആയിരുന്നു ക്ലാസ്സ്‌. ഞാൻ എടുത്ത topic " From Magadha to Maurya Kingdom" ആയിരുന്നു. ICT images and PPT എന്നിവ ഉപയോഗിച്ചു ഞാൻ content അവതരിപ്പിച്ചു. തുടർന്ന് meal duty ഉണ്ടായിരുന്നു.ഉച്ചക്ക് ശേഷം UP section ൽ substitution periods ഉണ്ടായിരുന്നു. പിന്നെ 4.30 വരെ evening duty യും ചെയ്തു.

2/07/2024
ഇന്നു ഞാൻ കൃത്യം 9.00 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. First period 5 C യിൽ substitution ഉണ്ടായിരുന്നു. ശേഷം Headmistress Aquina സിസ്റ്ററിനോടൊപ്പം ഓഫീസിൽ ഇരുന്നു 6 B യുടെ attendance register എഴുതി.ഇന്നു ബിന്ദു ടീച്ചർ first round class observation നു വന്ന ദിവസം ആയിരുന്നു.5th period ആയിരുന്നു എനിക്ക് ക്ലാസ്സ്‌. Mauryan Rule ആയിരുന്നു ഞാൻ എടുത്ത topic. Indian flag ലെ അശോക ചക്രം, Currency note ലെ അശോക സ്തംഭം എന്നിവ കാണിച്ചാണ് ഞാൻ ഞാൻ ക്ലാസ്സ്‌ തുടങ്ങിയത്. Power cut ആയതിനാൽ PPT കാണിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞാൻ prepare ചെയ്ത രീതിയിൽ ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞില്ല. പിന്നെ Ideas of Asoka Dhamma ചാർട്ടിൽ കാണിച്ചു. കുട്ടികൾക്ക് activity cards നൽകി.അതിൽ major provinces in mauryan rule എഴുതാൻ പറഞ്ഞു. Teacher observation നോട്ടിൽ positive feedback എഴുതി. Last period 9 D യിൽ രഞ്ജിതയുടെ class observe ചെയ്യാൻ പോകുകയുണ്ടായി.

4/07/2024
ഇന്നലെ (3/07/2024) St. Thomas day ആയതിനാൽ സ്കൂളിൽ ക്ലാസ്സ്‌ ഇല്ലായിരുന്നു. ഇന്നു കൃത്യം 9.00 മണിക്ക് ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. ഓഫീസിലെ prayer നു ശേഷം ഓഡിറ്റോറിയത്തിലേക്ക് പോയി. ഇന്നു എനിക്ക് 3rd period ആയിരുന്നു ക്ലാസ്സ്‌. ഇന്നു ഞാൻ പഠിപ്പിച്ച topic " Growth of Trade During Maurya Kingdom " ആയിരുന്നു. പഴയകാല നാണയങ്ങളുടെയും, പ്രധാനമായും വ്യാപാരം ചെയ്യുകയും ചെയ്ത സാധനങ്ങളുടെയും ICT images ഉൾപ്പെടുത്തിയാണ് ഞാൻ ക്ലാസ്സ്‌ എടുത്തത്. Pictures കുട്ടികളിൽ curiosity ഉളവാക്കി. പിന്നെ ഉച്ചക്ക് meal duty ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം UP section ൽ substitution ഉണ്ടായിരുന്നു. പിന്നെ 4.30 വരെ evening ഡ്യൂട്ടിയും ഉണ്ടായിരുന്നു.

5/07/2024
ഇന്നു രാവിലെ എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ കൃത്യം 8.30 നു സ്കൂളിൽ എത്തിച്ചേർന്നു. ശേഷം പതിവ് പോലെ ഓഫീസിൽ prayer ഉണ്ടായിരുന്നു. പിന്നെ എനിക്ക് ഇന്ന് 3rd period ആയിരുന്നു ക്ലാസ്സ്‌. ഇന്നു second chapter ലെ last topic ആയ State Formation in Greece ആയിരുന്നു പഠിപ്പിച്ചത്. World map ഉപയോഗിച്ചു important cities in Greece ഏ തൊക്കെയാണെന്നു വ്യക്തമാക്കി. പിന്നെ ആ Chapter മൊത്തത്തിൽ ഒന്ന് summarize ചെയ്തു പറഞ്ഞു. പിന്നെ ഉച്ചക്ക് meal duty ഉണ്ടായിരുന്നു.

6/07/2024
ഇന്നത്തെ saturday യും working day ആയിരുന്നു. ഇന്നു സ്കൂളിൽ ഞാൻ കൃത്യം 9.00 മണിക്ക് എത്തിച്ചേർന്നു. ഇന്നു സ്കൂളിൽ വിശുദ്ധ മരിയ ഗൊരേറ്റി day ആയിരുന്നു. ആയതിനാൽ രാവിലെ മഠത്തിൽ വച്ചു വിശുദ്ധ കുർബാന ഉണ്ടായിരുന്നു. അതുകൊണ്ട് 9 A യിൽ ആദ്യത്തെ period free ആയിരുന്നു.ഞാൻ Geography first chapter തുടങ്ങി. In the Expansive Plain ആയിരുന്നു അധ്യായതിന്റെ പേര്.ഞാൻ ഇന്നു Concept Attainment Model ആണ് എടുത്തത്. ICT images ലൂടെ plain എന്ന concept ന്റെ positive hints ഞാൻ കുട്ടികൾക്ക് നൽകി.കുട്ടികൾ വളരെ മികച്ച രീതിയിൽ തന്നെ respond ചെയ്യുകയുണ്ടായി.
ശേഷം second period എനിക്ക് 8 B യിൽ substitution ഉണ്ടായിരുന്നു. 11 മണിക്ക് school ഓഡിറ്റോറിയത്തിൽ വച്ചു Mariya Goretti day celebrations ഉണ്ടായിരുന്നു. പ്രസ്തുത meeting ലെ chief guest Fr. Joseph ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൽ തന്നെ ഒരു പൂർവ വിദ്യാർത്ഥി കൂടി ആണ്.ഏകദേശം 10 വർഷങ്ങൾക്ക് ശേഷം എനിക്ക് വീണ്ടും ഒരു മരിയ ഗൊരേറ്റി day ക്ക് പങ്കെടുക്കാൻ ഉള്ള ഭാഗ്യം ലഭിച്ചു.തുടർന്ന് കുട്ടികൾ മികച്ച കലാപ്രകടനം കാഴ്ച്ച വച്ചു.പിന്നെ എല്ലാവർക്കും മധുരം വിതരണം ചെയ്തു. ശേഷം meal duty ഉണ്ടായിരുന്നു. ഇന്നു ഉച്ചക്ക് 1.00 മണി വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളൂ.


Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8