Internship @ St. Goretti's H. S Nalanchira

12/ 06/2024
ഇന്നു ഞങ്ങളുടെ internship ന്റെ ആദ്യദിനം ആയിരുന്നു. എനിക്ക് കിട്ടിയത് St. Goretti's H.S Nalanchira ആയിരുന്നു. ഞങ്ങൾ എല്ലാവരും കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ശേഷം Principal ഓഫീസിൽ വച്ചു Prayer ഉണ്ടായിരുന്നു. Sister ഞങ്ങളെ എല്ലാവരെയും welcome ചെയ്തു. എന്റെ Class 9 A ആയിരുന്നു. 4th period ഞാൻ ക്ലാസ്സിലേക്ക് പോയി. Sheeja Teacher കുട്ടികളുടെ മുന്നിൽ എന്നെ introduce ചെയ്തു. ശേഷം ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തി. കുട്ടികളുടെ ഓരോരുത്തരുടെയും പേര് ചോദിച്ചു. ഞാൻ വളരെയധികം excited ആയിരുന്നു. ഞാൻ ഇന്നു പഠിപ്പിച്ചത് History ലെ ആദ്യത്തെ chapter " Moving Forward From The Stone Age " ആയിരുന്നു. ആദ്യകാല മനുഷ്യജീവിതത്തിനെക്കുറിച്ച് കുട്ടികളോട് ഞാൻ ചോദിച്ചു. അവർ നല്ല രീതിയിൽ തന്നെ respond ചെയ്തു. ICT images and PPT ഉപയോഗിച്ചു.
13/06/2024
 ഇന്നു ഞാൻ കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. ഓഫീസിലെ prayer നു ശേഷം auditorium ത്തിലേക്ക് പോയി. ശേഷം class എടുക്കുന്നതിനു വേണ്ടി കുറച്ചു മുന്നൊരുക്കങ്ങൾ ഒക്കെ നടത്തി. ഇന്നു 3rd period ആയിരുന്നു class. ഞാൻ ആദ്യം തന്നെ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ എന്താണെന്നു കുട്ടികളോട് ചോദിച്ചു. ഇന്നു ഞാൻ പഠിപ്പിച്ച topic ' Palaeolithic Age ' ആയിരുന്നു. Ppt യിൽ ചിത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തിയിരുന്നു.ഞാൻ കഴിയും വിധം ക്ലാസ്സ്‌ interesting ആക്കാൻ നോക്കി. ഉച്ചക്ക് എനിക്ക് UP section ൽ substitution periods ഉണ്ടായിരുന്നു.

14 /06/2024
ഇന്നു എനിക്ക് morning duty ഉണ്ടായിരുന്നതിനാൽ ഞാൻ 8.45 നു സ്കൂളിൽ എത്തിചേർന്നു. ഇന്നു സ്കൂളിൽ blessing day ആയിരുന്നു. രാവിലെ ഓഡിറ്റോറിയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നു.എനിക്ക് 7.C and 7.D എന്നീ ക്ലാസ്സുകളിൽ substitution ഉണ്ടായിരുന്നു. ഇന്നു എനിക്ക്ഉ meal duty ഉണ്ടായിരുന്നു. ഉച്ചക്ക് 6th period ആയിരുന്നു എന്റെ class. ഞാൻ ഇന്നു early humans ന്റെ Artistic creations നെ കുറിച്ചായിരുന്നു. വിവിധ സ്ഥലങ്ങളിലെ cave paintings ന്റെ images ഞാൻ PPT യിൽ ഉൾപ്പെടുത്തി. Paleolithic age  ന്റെ features list out ചെയ്യാൻ activity cards ഉം നൽകുകയുണ്ടായി. എനിക്ക് ഇന്നു evening duty 4.30 വരെ ഉണ്ടായിരുന്നു.
15/06/2024
ഇന്നു സ്കൂളിൽ working day ആയിരുന്നു. കൃത്യം 9.00 മണിക്ക് തന്നെ ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നു ഒത്തിരി teachers leave ആയിരുന്നത് കാരണം UP section ൽ ഒത്തിരി substitution periods ഉണ്ടായിരുന്നു. ഇന്നു Monday Time table ആയിരുന്നു. എനിക്ക് 3rd period ആയിരുന്നു ക്ലാസ്സ്‌. ഞാൻ ഇന്നു പഠിപ്പിച്ചത് ' Mesolithic Age ' നെ കുറിച്ച് ആയിരുന്നു.Palaeolithic and Mesolithic Age തമ്മിലുള്ള difference ഞാൻ കുട്ടികൾക്ക് വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.എന്നത്തേയും പോലെ ക്ലാസ്സ്‌ ഇന്നും വളരെ disciplined ആയിരുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8