Samanwayam Day - 4

യോഗാക്ലാസോടു കൂടി ക്യാമ്പിന്റെ നാലാം ദിനം ആരംഭിച്ചു.കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് ടീം ഭവാനി അവതരിപ്പിച്ചു. തുടർന്ന്,  കോളേജ് പരിസരത്ത് ഞങ്ങൾ ക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ശേഷം ജയമാതാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങൾ ' Vignjan' എന്ന പേരിൽ ഒരു സംഘടിപ്പിച്ചു. അവിടെത്തെ കുട്ടികൾക്ക്  ഗണിതത്തിലും, ഇംഗ്ലീഷിലും, സയൻസിലും അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥി -അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു അവരവരുടെ ഓപ്ഷണൽ വിഷയവുമായി ബന്ധപ്പെട്ടു ക്ലാസുകളെടുത്തു.ആദർശും ഷെഹനാസും ഞാനും നമ്മുടെ രാഷ്ട്രത്തിൻ്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ഒരു സംയോജിത ക്ലാസെടുത്തു. മൗലികാവകാശങ്ങളെക്കുറിച്ച് ഞങ്ങൾ പഠിപ്പിച്ചു. സമ്പദ് വ്യ വസ്ഥയുടെ അടിസ്ഥാന മേഖലകൾ, ചരിത്ര സ്‌മാരകങ്ങൾ സമുദ്രങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം ക്ലാസ്സ് എടുത്തു.വിദ്യാർത്ഥികൾ വരെ സജീവവും ശ്രദ്ധയുള്ളവരുമായതിനാൽ ഞാൻ ഒരുപാട് ആസ്വദിച്ചു. ഞങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകുകയും വളരെ ശ്രദ്ധയോടെ ക്ലാസ്സിലിരിക്കുകയും ചെയ്‌തു.
 ഞങ്ങളിൽ ചിലർ ചുമർ പെയിന്റിംഗ് പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. വളരെ ക്രിയാത്മകമായി അവർ തങ്ങളുടെ ദൗത്യം പൂർത്തിയാക്കി. ഞങ്ങൾ ഉച്ചയ്ക്ക് 12.30 ന് ഞങ്ങളുടെ കോളേജിലെത്തി ഉച്ചഭക്ഷണം കഴിച്ചു.
'കരുത്ത് 'എന്ന പേരിൽ ഉച്ചകഴിഞ്ഞ് 3.00 മണിക്കാണ് അന്നത്തെ രണ്ടാമത്തെ സെഷൻ ആരംഭിച്ചത്. അതൊരു സ്വയം പ്രതിരോധ ക്ലാസ്സായിരുന്നു. ശ്രീമതി ജയ, ശ്രീമതി. അതുല്യ, ശ്രീമതി. അനീസ്ബൻ എന്നിവരാണ്  resource persons ആയി കടന്നുവന്നത്.ഓരോ കാര്യങ്ങളും അവർ demonstration ലൂടെ വ്യക്തമാക്കി തന്നു.സെഷന്റെ അവസാനത്തിൽ, ജോജു സാർ resource persons ന് സ്നേഹത്തിൻ്റെ അടയാളമായി certificates നൽകി.
 വൈകുന്നേരം 5.00 മണിക്ക് ഞങ്ങളുടെ cultural programmes ആരംഭിച്ചു. സ്‌കിറ്റ്, duet song, ഗ്രൂപ്പ് ഡാൻസ്, ഫാഷൻ ഷോ തുടങ്ങി നിരവധി പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു- പ്രോഗ്രാം സ്റ്റുഡ് നിസിന്റെ കഴിവുകൾ പ്രകടമാക്കി. അവസാനം, ക്യാമ്പ് പ്രതിഫലനത്തിന്  സമയം ഉണ്ടായിരുന്നു. അന്നത്തെ മുഴുവൻ പ്രവർത്തനങ്ങളുടെയും ഗുണദോഷങ്ങൾ ഞങ്ങൾ വിലയിരുത്തി. അത്താഴം കഴിച്ച് ഞങ്ങൾ ഉറങ്ങാൻ കിടന്നു. ക്യാമ്പിൻ്റെ നാലാം ദിവസം മുതൽ ഞങ്ങളുടെ കോളേജിലാണ് രാത്രി താമസം ക്രമീകരിച്ചത്.അങ്ങനെ ആ ദിവസവും കഴിഞ്ഞു പോയി.

Comments

Popular posts from this blog

G20 Rangoli Competition💛🌟💛

My First Day in Mar Theophilus Training College ❤

Education is What, Why and How?