Community Living Camp : Samanwayam Day - 1

ബി.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി, മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസത്തെ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് 12-02-2024-ന് ആരംഭിച്ചു. തിങ്കളാഴ്‌ച രാവിലെ 8:00 മണിക്ക് മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികളെല്ലാം കോളേജ് ക്യാമ്പസിൽ ഒത്തുകൂടി.രാവിലെ 8.00 മണിക്ക് ആയിരുന്നു റിപ്പോർട്ടിങ് സമയം. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചത്. ആദ്യ ദിവസത്തെ മുഴുവൻ പരിപാടികളും ഏകോപിപ്പിച്ചത് പമ്പ ഗ്രൂപ്പ്‌ ആണ്.രാവിലെ 10 മണിക്ക് ആണ് ക്യാമ്പ് inaugurate ചെയ്തത് മലയാളത്തിലെ പ്രശസ്ത‌ എഴുത്തുകാരൻ പ്രൊഫ.ഡോ. ജോർജ് ഓണക്കൂർ സാർ ആയിരുന്നു.കോളേജ് പ്രി ൻസിപ്പൽ ഡോ.ജോജു ജോൺ സാർ,കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് കോ ർഡിനേറ്റർമാരായ പ്രൊഫ. ഡോ.ബിന്ദു ബി, ശ്രീമതി.ഷൈനി ജേക്കബ് പി റ്റി എ പ്രസിഡന്റ് ശ്രീ.പൂവച്ചൽ നാസർ സാർ,യൂണിയൻ ചെയർപേഴ്‌സൺ രഞ്ജിത ആർ.ജെ, ക്യാമ്പ് കോർഡിനേറ്റർമാരായ ശ്രീ. കൃഷ്‌ണകുമാർ, ശ്രുതി കൃഷ്‌ണൻ ജി. എന്നിവർ പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു.
ഞങ്ങളുടെ ആദ്യ പരിപാടി രാവിലെ 11-20 ന് തിരുവനന്തപുരം അനന്തപുരി ഹോസ്‌പിറ്റലിൽ ഷെഡ്യൂൾ ചെയ്‌തു. സ്വസ്‌തി എന്നായിരുന്നു പരിപാടിയുടെ പേര്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ബസിൽ അനന്തപുരി ആശുപത്രിയിലേക്ക് പോയി. ഏകദേശം 11.20 ന് ഞങ്ങൾ അവിടെ എത്തി. ആരോഗ്യ ബോധവൽക്കരണ പരിപാടിയായ സ്വസ്ത‌ി  കൈകാര്യം ചെയ്‌തത് എമർജൻസി ഡിസിയുടെ HOD ഡോ.ഷിജു സ്റ്റാൻലിയാണ്.
നല്ലൊരു ക്ലാസ്സ് ആയിരുന്നു അത്.വളരെ വിജ്ഞാനപ്രദമായിരുന്നു.   ഉച്ചയ്ക്ക് 2.00 മുതൽ 4.30 വരെ പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട ഒരു ഡെമോൺസ്ട്രേഷൻ  ക്ലാസ് ഉണ്ടായിരുന്നു. ഓരോ വിദ്യാർഥിക്കും ക്ലാസിൽ പഠിച്ച കാര്യങ്ങൾ പരിശീലിക്കാൻ അവസരം ലഭിക്കുകയുണ്ടായി. ക്ലാസ്സിന്റെ അവസാന ഭാഗം സ്നേഹത്തിൻ്റെ പ്രതീകമായി, ബിന്ദു ടീച്ചറും ഷൈനി ടീച്ചറും ഡോ.ഷിജു സ്റ്റാൻലിക്ക് ഒരു സ്നേഹോപഹാരം സമ്മാനിച്ചു. ക്ലാസ്സ്‌ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. വൈകുന്നേരം 5.10 ന് ഞങ്ങൾ ഞങ്ങളുടെ കോളേജിൽ എത്തി.
Tea break ന് ശേഷം ഞങ്ങൾക്ക് ശ്രീ. ശ്രീജിത്ത്‌ IPS സാറിന്റെ ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു.അദ്ദേഹം തന്റെ ക്ലാസ്സിൽ സ്ത്രീ ശാക്തികരണത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഉൾപ്പെടുത്തുകയുണ്ടായി. അതോടൊപ്പം അവർ നേരിടുന്ന ചില വെല്ലുവിളിളും ചൂണ്ടി കാണിച്ചു.രാധികയ്ക്കൊപ്പം സാർ ഒരു ഡ്യൂയറ്റ് ഗാനം ആലപിച്ചത് വളരെ മനോഹരമായിരുന്നു. ഞങ്ങൾ ഒരുപാട് ആസ്വദിച്ചു.

7:30 ന് ക്ലാസ്സ്‌ അവസാനിച്ചു. തുടർന്ന് അന്നത്തെ സമാപന പരിപാടിയായി മ്യൂസിക് ബാൻഡ് സംഘടിപ്പിച്ചു. തുടർന്ന്,ക്യാമ്പ് അവലോകനം ഉണ്ടായിരുന്നു.കോളേജിൻ്റെ പരിസരത്ത് അത്താഴം ഒരുക്കിയിരുന്നു. ഓരോ ഗ്രൂപ്പിൽ നിന്നും ഒരു അംഗം അവരുടെ അനുഭവങ്ങൾ പങ്കിടുകയും  ചെയ്തു.തുടർന്ന് രാത്രി തങ്ങാൻ ഞങ്ങളെ ഗിരി ദീപം കൺവെൻഷൻ സെന്റ്റിലേക്ക് മാറ്റി.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8