Valedictory Function of International Seminar
ഇന്ന് 3 ദിവസം നീണ്ടു നിന്ന International conference ന്റെ സമാപനദിനം ആയിരുന്നു. ഞാൻ രാവിലെ 9.30 ന് തന്നെ കോളേജിൽ എത്തിച്ചേർന്നു. Certificates എഴുതുന്ന ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ രാവിലെ മുതൽ ഉച്ച വരെ staff റൂമിൽ തന്നെ ആയിരുന്നു. Ancy ടീച്ചറും മായ ടീച്ചറും കട്ട സപ്പോർട്ടായി കൂടെ ഉണ്ടായിരുന്നു. പിന്നെ ഉച്ചക്ക് food കഴിച്ചതിനു ശേഷം Baselios കോളേജിൽ പോയി. Valedictory function ലെ Chief guest Union Minister of External Affairs of India, Dr. S. Jaishankar സാർ ആയിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഒരു കേന്ദ്രമന്ത്രിയെയും നേരിട്ട് കണ്ടിട്ടില്ലായിരുന്നു. So, ഞാൻ ഭയങ്കര thrilled ആയിരുന്നു. ഓഡിറ്റോറിയത്തിൽ ഇരുന്നപ്പോൾ certificate ന്റെ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് Ancy tr എന്നെ വിളിച്ചു. Minister നെ കാണാൻ പറ്റില്ല എന്ന് കരുതി. പക്ഷേ, സാറിനെ അടുത്ത് തന്നെ നിന്നു കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു. ശേഷം Ancy ടീച്ചറിനോടൊപ്പം ഞാനും Shilpa ചേച്ചിയും കോളേജിൽ പോയി. എന്റെ ജീവിതത്തിൽ ആദ്യമായി കാറിൽ കയറിയപ്പോൾ seat belt ഇട്ട ദിവസം കൂടിയായിരുന്നു ഇന്ന്. പിന്നെയും ഓഡിറ്റോറിയത്തിൽ പോയി. Rama ma'am ന്റെ sign വാങ്ങാൻ വേണ്ടി Minister ഇരിക്കുന്ന സമയത്ത് തന്നെ ആ സ്റ്റേജിൽ കയറാനും ഒരു അവസരം കിട്ടി. അതിനു ഞാൻ ആൻസി ടീച്ചറിനോട് കടപ്പെട്ടിരിക്കുന്നു. കോളേജിൽ തിരിച്ചെത്തിയതിനു ശേഷം Certificate distribution ഉണ്ടായിരുന്നു. അതു ശരിക്കും പറഞ്ഞാൽ തലവേദന തന്നെ ആയിരുന്നു. എല്ലാവർക്കും certificate ഒക്കെ കൊടുത്തു settle ചെയ്തപ്പോൾ തന്നെ പകുതി ആശ്വാസം ആയി. അതുകഴിഞ്ഞു, principal ഓഫീസിൽ നിന്നും ഒരു group photo ഒക്കെ എടുത്തു. ഒത്തിരി stress ഉണ്ടായിരുന്നു എങ്കിലും നല്ല ഒരു ദിവസം ആയിരുന്നു.
Comments
Post a Comment