വീണ്ടും സ്കൂളിലേക്ക്.... 👩🏻‍🏫

1/11/2023(Wednesday )
രണ്ട് ആഴ്ച്ചത്തെ എക്സാമിന്‌ ശേഷം ഞങ്ങൾ വീണ്ടും സ്കൂളിൽ എത്തി. ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. ആയതിനാൽ ഞങ്ങൾ എല്ലാവരും ഇന്ന് സെറ്റ് സാരി ഒക്കെ ഉടുത്താണ് സ്കൂളിൽ എത്തിയത്. കേരളപ്പിറവിയോടനുബന്ധിച്ചു ഇന്ന് സ്കൂളിൽ
അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളുടെ ഡാൻസും പാട്ടും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് എന്റെ സ്കൂൾ ദിനങ്ങൾ ആണ് ഓർമ വന്നത്.          TEAM ST. GORETTI'S WITH      HEADMISTRESS SR. AQUINA SIC
             എനിക്ക് ഇന്ന് ക്ലാസ്സിൽ പോകേണ്ടി വന്നില്ല. Notes കൊടുക്കാൻ ഉണ്ടായിരുന്നതിനാൽ Sheeja Tr ആണ് class എടുത്തത്.

2/11/2023( THURSDAY )
      ഇന്ന് മുതൽ സ്കൂളിൽ 2nd Term Mid term exam തുടങ്ങി. ഞങ്ങൾക്കും exam duty ഉണ്ടായിരുന്നു.

  ഞാൻ അന്നു  വരെയും എക്സാം എഴുതിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആദ്യമായി exam ഹാളിൽ നിൽക്കാൻ കഴിഞ്ഞു. Question paper കൊടുക്കുന്നത് മുതൽ Answer sheet വാങ്ങുന്നത് വരെയുള്ള സമയം നല്ല കൗതുകം നിറഞ്ഞത് ആയിരുന്നു. 3rd and 4th period ആയിരുന്നു exam. പിന്നെ ഉച്ചക്ക് എനിക്ക് meal duty ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം substitution ന്റെ ഭാഗമായി എട്ടാം ക്ലാസ്സിൽ പോയി.

3/11/2023 ( FRIDAY )
   
ഇന്ന് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ ഞാൻ രാവിലെ 8.45 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ശേഷം ഓഫീസിൽ morning prayer ഉണ്ടായിരുന്നു. ഇന്ന് എക്സാം ഒന്നും ഉണ്ടായിരുന്നില്ല.First period തന്നെ 9A യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഞാൻ അന്നു പഠിപ്പിച്ചത് " Growth of Regional Languages in Medieval Period " ആയിരുന്നു. 
             കുറച്ചു ദിവസത്തെ ഇടവേള കഴിഞ്ഞു വന്നതിനാൽ എനിക്ക് ഒരു starting trouble ഉള്ളതായി തോന്നി. പിന്നെ എനിക്ക് അത് overcome ചെയ്യാൻ കഴിഞ്ഞു. ഉച്ചക്ക് meal duty ഉണ്ടായിരുന്നു.ശേഷം 6th period 9A യിൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ പഠിപ്പിച്ചത് " Music, Architecture and Painting in Medieval Period " ആയിരുന്നു. പഠിപ്പിക്കുമ്പോൾ കുറച്ചു കൂടി  
Speed കുറയ്ക്കമായിരുന്നു എന്ന് തോന്നി. എനിക്ക് ഇന്ന് 4.30 വരെ evening duty കൂടി ഉണ്ടായിരുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8