First Day As a Teacher @ St. Goretti's H. S. School Nalanchira

ഇന്ന് ഞങ്ങളുടെ teaching practice ന്റെ ആദ്യദിനം ആയിരുന്നു. എനിക്ക് ഞാൻ പഠിച്ച സ്കൂൾ തന്നെ ആയിരുന്നു കിട്ടിയത്, St. Goretti's H. S. S Nalanchira. ഒരു വിദ്യാർത്ഥിനി എന്നതിലുപരി ഒരു ടീച്ചർ ആയി ഞാൻ എന്റെ സ്കൂളിൽ എത്തി. എന്നെ പഠിപ്പിച്ച ടീച്ചർമാരെ ഒക്കെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഓഫീസിലെ prayer നു ശേഷം ഹെഡ്മിസ്ട്രെസ് ഞങ്ങളെ സ്വാഗതം ചെയ്തു.9A ആണ് എന്റെ ക്ലാസ്സ്‌. എനിക്ക് രാവിലെ മുതൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ICT ഒക്കെ എങ്ങനെ ഉപയോഗിക്കും എന്നതായിരുന്നു പ്രധാന ടെൻഷൻ. പക്ഷേ അതൊക്ക ചെയ്യാൻ ക്ലാസ്സിൽ കുട്ടികൾ help ചെയ്തു. കുട്ടികളുടെ ടീച്ചർ എന്ന വിളി കേട്ടപ്പോൾ ഒത്തിരി സന്തോഷവും അതിലുപരി അഭിമാനവും തോന്നി. Last period ആയിരുന്നു എനിക്ക് class ഉണ്ടായിരുന്നത്. ഞാൻ കുട്ടികളോട് കൂടുതൽ ഒന്നും അടുത്ത് ഇടപഴകിയില്ല. ഞാൻ അൽപ്പം serious ആയിട്ടാണ് ക്ലാസ്സിൽ പോയത്. പിന്നെ ഇന്ന് ആദ്യത്തെ ദിവസം ആയതു കൊണ്ടു ഒന്നും പഠിപ്പിച്ചില്ല. മാത്രമല്ല, ഇന്ന് ഉച്ചക്ക് ചോറ് വിളമ്പാൻ പോയി. എനിക്ക് അതു ആദ്യത്തെ അനുഭവമായിരുന്നു. ഞാൻ അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു.ഇന്ന് നല്ലൊരു ദിവസം ആയിരുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8