ആരവം 2K23...DAY 1....🌸💮🏵️🌹🌺🌻
ഇന്ന് നമ്മുടെ കോളേജിൽ ഓണാ ഘോഷ പരിപാടികളുടെ ആദ്യദിനമായിരുന്നു. 67th കോളേജ് യൂണിയൻ ആഗ്നേയ ആണ് ഓണഘോഷത്തിന് ചുക്കാൻ പിടിച്ചത്. ആരവം 2K23 ബഹുമാനപ്പെട്ട പ്രിൻസിപ്പൽ Dr. Joju John സാർ ഉദ്ഘാടനം ചെയ്തു.
തുടർന്ന്, യൂണിയൻ നേതൃത്വം കൊടുത്ത ഒരു നൃത്തവിസ്മയവും അരങ്ങേറി. എല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ച്ച വച്ചു. തുടർന്ന്, വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.ഞങ്ങൾ Social Science വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡാൻസ് കയ്യടി വാരിക്കൂട്ടി എന്ന് വേണം പറയാൻ. ഞങ്ങളുടെ ബിന്ദു ടീച്ചർ ചിരിയുമായി മുൻപിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.സ്റ്റേജിൽ ഡാൻസ് ചെയ്തതോടെ എന്റെ ചമ്മൽ ഒക്കെ പോയി. ഞാൻ നന്നായി enjoy ചെയ്തു.
With Bamboo Boys.... 💫
ഉച്ചക്ക് ശേഷം വിവിധ ഓണക്കളികൾ ആയിരുന്നു. കസേര കളി,തീറ്റ മത്സരം, Lemon and spoon, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയവ ആയിരുന്നു പ്രധാന മത്സരയിനങ്ങൾ. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
Comments
Post a Comment