ആരവം 2k23 : Day 2🪷🌼🌸🌺🏵️

ഇന്ന് MTTC യിലെ ഓണഘോഷ പരിപാടിയുടെ രണ്ടാം ദിനം ആയിരുന്നു. രാവിലെ 9.30 കഴിഞ്ഞു ഞാൻ കോളേജിൽ എത്തി. 5 വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ സാരിയും മുല്ലപ്പൂവുമൊക്കെ ചൂടി ഓണം ആഘോഷിക്കാൻ ആയി ഞാൻ കോളേജിൽ എത്തിയത്. കോളേജിൽ കുട്ടികളും അധ്യാപകരും office staff മൊക്കെ ചേർന്നു അത്തപ്പൂക്കളം ഒരുക്കി. ചെണ്ടമേളം ഒക്കെ ഉണ്ടായിരുന്നു. പിന്നെ optional wise ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസിനു സമ്മാനം ഒന്നും കിട്ടിയില്ല. കാരണം പാട്ട് പെട്ടന്ന് തട്ടിക്കൂട്ടിയത് ആയിരുന്നു. ഉച്ചക്ക് സദ്യ ഒക്കെ കഴിച്ചതിനു ശേഷം MTTC യിലെ പുരുഷകേസരിയെ തെരെഞ്ഞെടുക്കുന്ന മത്സരം ഉണ്ടായിരുന്നു. Mathematics optional ലെ Neeraj ആയിരുന്നു MTTC യിലെ പുരുഷകേസരി ആയി തെരെഞ്ഞെടുക്കപ്പെട്ടത്. ശേഷം വടംവലി ഉണ്ടായിരുന്നു. ഞാൻ ആദ്യമായി വടംവലി മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.നല്ല രസം ഉണ്ടായിരുന്നു. മൊത്തത്തിൽ ഇന്നത്തെ ദിവസം നല്ല സന്തോഷം ആയിരുന്നു.
With our dear Bindu Tr and Shamin Aunty..

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8