ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു നല്ല ദിനം ❤️❤️❤️
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം ആണ് ഇന്ന്. എന്റെ handwriting നു കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ അംഗീകാരം ആണ് എനിക്ക് ഇന്ന് ജോജു സാറിന്റെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും കാണാൻ കഴിഞ്ഞത്. ഇന്നലെ സാർ എന്നോട് notes pdf ആയി ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു. ഞാൻ ഇന്നലെ തന്നെ അത് ചെയ്തു. സാർ അത് ഇന്ന് ക്ലാസ്സിൽ വന്നു ചോദിക്കുകയും എന്നെ ഒത്തിരി അഭിനന്ദിക്കുകയും ചെയ്തു. അതിനേക്കാളുപരി സാർ മുൻപൊരിക്കൽ വാഗ്ദാനം ചെയ്ത cash prize ₹500 എനിക്ക് എല്ലാവരുടെയും മുന്നിൽ വച്ചു തരുകയുണ്ടായി. നാൾ ഇതുവരെ ഒത്തിരി പേർ എന്നെ പഠിപ്പിച്ച അധ്യാപകരും, എന്റെ സുഹൃത്തുക്കളും എന്റെ handwriting കണ്ടിട്ട് പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. പക്ഷേ, ജോജു സാറിന്റേത് അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സാറിന്റെ വാക്കുകൾ ആണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.2004 മുതൽ 2023 വരെ sir പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഒത്തിരി പേർ നന്നായി notes എഴുതുമായിരുന്നു പക്ഷേ സാർ കണ്ടതിൽ വച്ചു എന്റെ നോട്ട്ബുക്ക് ആണ് The Best എന്ന് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. അത് എന്റെ ഹൃദയത്തിൽ തട്ടി.സാർ എനിക്ക് shake hand ഒക്കെ തന്നു... ഒത്തിരി സന്തോഷം.... ഒത്തിരി നന്ദി കർത്താവേ... സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻❤️🙏🏻
Comments
Post a Comment