Mar Theophilus Day Celebration ♥️

ഇന്ന് നമ്മുടെ കോളേജിന്റെ patron മാർ തിയോഫിലസ് പിതാവിന്റെ അനുസ്മരണദിനം ആയിരുന്നു. അതിനോട് അനുബന്ധിച്ചു രാവിലെ ചാ പ്പലിൽ കോളേജ് ബർസാർ കയ്യാലയ്ക്കൽ അച്ഛന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന ഉണ്ടായിരുന്നു. ശേഷം AICUF ന്റെ നേതൃത്വത്തിൽ ഒരു പ്രോഗ്രാമും organize ചെയ്തു.
യോഗത്തിലെ മുഖ്യാഥിതി ജോളി കരിമ്പിൽ അച്ഛൻ ആയിരുന്നു. ശേഷം Teacher Excellence എന്ന വിഷയത്തിൽ ഒരു ക്ലാസും ഉണ്ടായിരുന്നു.
പ്രസ്തുത ദിനത്തോട് അനുബന്ധിച്ചു ഗുരുശിഷ്യബന്ധം എന്ന വിഷയത്തിൽ ഒരു മത്സരം സംഘടിപ്പിച്ചു. അതിലേക്ക് ഞാനും ഒരു essay എഴുതി അയച്ചു കൊടുത്തു. അതിന്റെ ഭാഗമായി ജോളി അച്ഛന്റെ കൈയിൽ നിന്നും ഒരു പ്രോത്സാഹനസമ്മാനം വാങ്ങാൻ കഴിഞ്ഞു. അത് എന്റെ ഒരു ഭാഗ്യമായി കണക്കാക്കുന്നു.ഇതാണ്  എനിക്ക് 
ലഭിച്ച സമ്മാനം..
        ഉച്ചക്ക് ശേഷം physical science optional  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു  anti- drugs day യുമായി ബന്ധപ്പെട്ട് ഒരു competition നടത്തി. ബന്ധപ്പെട്ട വിഷയത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാതെ മലയാളത്തിൽ സംസാരിക്കുക അതായിരുന്നു മത്സരം. മായ ടീച്ചറും രാകേഷ് സാറുമായിരുന്നു വിധി കർത്താക്കൾ. മത്സരത്തിൽ SS വിഭാഗം Renjitha ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹരിത, Bro. Albin Roy എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8