ഇന്ന് ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചു കോളേജിൽ SI വിനോദ് വിക്രമാദിത്യൻ സാറിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ സമൂഹത്തിൽ നടക്കുന്ന വാർത്തമാനകാല സാഹചര്യങ്ങളെ മുൻനിർത്തി കൊണ്ടാണ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സാർ ക്ലാസ്സെടുത്തത്. വളരെ രസകരമായ രീതിയിൽ സാറിന് ക്ലാസ്സ് മുന്നോട്ട് കൊണ്ടു പോകാൻ കഴിഞ്ഞു. വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം സാർ വ്യക്തമായി മറുപടി പറഞ്ഞു. തുടർന്ന്, ലഹരി ഉപയോഗത്തിനെതിരെ ജോജു സാർ ചൊല്ലി തന്ന പ്രതിജ്ഞ ഞങ്ങൾ എല്ലാവരും ചേർന്നു ഏറ്റു പറഞ്ഞു.
ഇന്ന് വൈകുന്നേരം Mathematics optional വിദ്യാർത്ഥികളുടെ ഒരു tableau ഉണ്ടായിരുന്നു.
ഇന്ന് എനിക്ക് വളരെ സന്തോഷം തോന്നിയ ഒരു സംഭവം നടന്നു. എന്റെ handwriting കണ്ടിട്ട് ജോജു സാർ Shake hand നൽകി എന്നെ അഭിനന്ദിച്ചു. എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്.
Comments
Post a Comment