Twining Programme With Sahajeevan School ❤️
ഇന്ന് ( 2/03/2023)നമ്മുടെ കോളേജിൽ എം.എഡ് ക രിക്കുലത്തിന്റെ ഭാഗമായിട്ടുള്ള ട്വിനിംഗ്പ്രോഗ്രാം ആയിരുന്നു.Sahajeevan special സ്കൂളിലെ കുഞ്ഞുമക്കളായിരുന്നു ഞങ്ങളുടെ അതിഥികൾ. അവർക്ക് വേണ്ടി ഞങ്ങൾ വിദ്യാർത്ഥി -വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും കൂടിച്ചേർന്നു ഗംഭീര സ്വീകരണം ആണ് ഒരുക്കിയത്. MTTC വിദ്യാർത്ഥികളുടെയും സഹജീവനിലെ കുഞ്ഞുങ്ങളുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു.കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ച പ്രോഗ്രാമുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ആയിരുന്നു. ചിലർ പാട്ടുപാടിയപ്പോൾ മറ്റു ചിലർ ഡാൻസ് കളിച്ചു. Magic show വരെ അവർ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഒരു കോളേജ് കാണാൻ കഴിഞ്ഞതിന്റെ സന്തോഷം അവരുടെ കണ്ണുകളിൽ വ്യക്തമായിരുന്നു. ഈ ലോകത്തു ഒരു കഴിവും ഇല്ലാതെ ആരും ജനിക്കുന്നില്ല എന്ന ഒരു വലിയ തിരിച്ചറിവ് കൂടി ലഭിച്ച ദിനം ആയിരുന്നു ഇന്ന്.
Comments
Post a Comment