ജോജു സാറിന്റെ സ്നേഹസമ്മാനം 🍫🍫🍫
2/2/2023,വ്യാഴാഴ്‌ച്ച optional paper ആയ Methodology MCQ ടെസ്റ്റിന് ശേഷം ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു. സാർ 5 Diary milk chocolates ഉം ആയിട്ടാണ് ക്ലാസ്സിൽ വന്നത്.കഴിഞ്ഞ ആഴ്ച്ച social വിസിറ്റിന്റെ ഭാഗമായി ഞങ്ങൾ ഷാലോമിൽ പോയപ്പോൾ സാർ ഒരു നടത്തമത്സരം നടത്തി. അതിൽ എനിക്ക് ആയിരുന്നു ഒന്നാം സ്ഥാനം. കഴക്കൂട്ടത്തു paper presentation നടത്തിയവർക്ക് ഒരു അനുമോദനം എന്ന നിലയിൽ chocolate കൊടുത്തപ്പോൾ സാർ എനിക്കും ഒന്ന് സമ്മാനിച്ചു. സാർ നടത്തമത്സരക്കാര്യം മറക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ, സാർ കൃത്യമായി അത് ഓർത്തു വച്ചു. ചോക്ലേറ്റ് തരുമ്പോൾ സാർ പറഞ്ഞ വാക്കുകൾ എനിക്ക് ഒത്തിരി സന്തോഷം നൽകി.സാർ first എത്താൻ ഒത്തിരി ശ്രമിച്ചു പക്ഷേ തോൽപ്പിച്ചു കളഞ്ഞു. സാർ എനിക്ക് ആദ്യമായി shake hand തന്ന ദിനം ആയിരുന്നു ഇന്നലെ. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു.
Comments
Post a Comment