Social Visit @ Shalom Special School Vattappara
27/01/ 2023 വെള്ളിയാഴ്ച ഞങ്ങൾക്ക് ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായിട്ടുള്ള സോഷ്യൽ വിസിറ്റ് ആയിരുന്നു. വട്ടപ്പാറയിലുള്ള ശാലോം സ്പെഷ്യൽ സ്കൂൾ ആണ് ഞങ്ങൾ സോഷ്യൽ വിസിറ്റിനു തെരെഞ്ഞെടുത്തത്. ജോജു സാറും, ആൻസി ടീച്ചറും, മായ ടീച്ചറും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.specially gifted, or abled ആയിട്ടുള്ള ഒത്തിരി കുട്ടികൾ അവിടെ ഉണ്ടായിരുന്നു. ഈ ലോകത്തിലെ കളങ്കം ഏൽക്കാത്ത പനിനീർ പൂക്കൾ പോലെ നൈർമല്യമായ ഒരു കൂട്ടം മാലാഖകുഞ്ഞുങ്ങൾ.ഞങ്ങൾ അവരോടൊപ്പം പാട്ടുപാടുകയും ഡാൻസ് കളിക്കുകയുമൊക്കെ ചെയ്തു. ആ കുഞ്ഞു മക്കളും അവരുടെ കഴിവിന് അനുസരിച്ചു ഡാൻസ് കളിക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്തു. ഞങ്ങൾ സ്നേഹത്തോടെ അവരെ ചേർത്തു പിടിച്ചപ്പോൾ അവരുടെ കവിളുകളിൽ തലോടിയപ്പോൾ ആ കുഞ്ഞുമക്കളുടെ കണ്ണുകളിൽ കണ്ട തിളക്കവും ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയും ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ആണ്. ഒരു അധ്യാപകന് മുന്നിൽ എത്തുന്ന ഓരോ കുട്ടിയും ദൈവം തരുന്ന സമ്മാനം ആണെന്നും ആ കുട്ടിയുടെ ജീവിതത്തിൽ ഒരു പ്രകാശം ആകാൻ കഴിയുക എന്നതാണ് ഒരു അധ്യാപകന്റെ നിയോഗമെന്നും ശാലോം സ്കൂളിലെ മദർ Sr. Betty കൂട്ടിച്ചേർത്തു. അവിടെത്തെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. ദൈവത്തോട്, എനിക്ക് തന്ന ഈ ജീവിതത്തിനു നന്ദി പറഞ്ഞു. ദൈവം ആ കുഞ്ഞുമക്കളെയും, അവരുടെ മാതാപിതാക്കളെയും, ഗുരുശ്രേഷ്ഠരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
Comments
Post a Comment