എന്റെ സെന്റ്. ജോൺസിലേക്ക് ഒരു തിരിച്ചു പോക്ക് 💫💫💫
ഇന്ന് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം ആണ്.4 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സെന്റ്. ജോൺസ് സ്കൂളിൽ വീണ്ടുമെത്തി. ഇന്ന് അവിടെ 66th School Annual Day ആയിരുന്നു. റോസ്‌ലി ടീച്ചറിന്റെ ക്ഷണപ്രകാരം Rank holders നെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാൻ ഇന്ന് സ്കൂളിലെത്തിയത്. ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. റോസ്‌ലി ടീച്ചറിന്റെ retirement ceremony ക്ക് കൂടി ഭാഗമാകാൻ എനിക്ക് ദൈവം അവസരം തന്നു. എന്റെ പ്രിയപ്പെട്ട റോസ്‌ലി ടീച്ചറിനോടൊപ്പം കുറച്ചു നല്ല നിമിഷങ്ങൾ പങ്കു വയ്ക്കാൻ സാധിച്ചു. ഇന്നത്തെ chief guests ന്റെ കൂട്ടത്തിൽ ജോർജ് ഓണക്കൂർ സാറും ഉണ്ടായിരുന്നു.സെന്റ്. ജോൺസിലെ എന്റെ Plus one പ്രവേശനോത്സവം 8/7/2015 ആയിരുന്നു. അന്ന് ആ മീറ്റിംഗിലെ ഗസ്റ്റും ഓണക്കൂർ സാർ ആയിരുന്നു. ഞാൻ സ്കൂളിൽ ഇരുന്നപ്പോൾ ആ ദിവസം എന്റെ മനസ്സിലൂടെ കടന്നു പോയി. എന്റെ ജീവിതത്തിൽ ആദ്യമായി chief guests നോടൊപ്പം സ്റ്റേജിൽ ഇരിക്കാൻ അവസരം കിട്ടിയ ദിനം. എനിക്ക് അതിൽ ഒത്തിരി അഭിമാനം തോന്നി. സ്റ്റേജിൽ ഇരുന്നപ്പോൾ ഞാൻ ആ ഓഡിറ്റോറിയം മുഴുവൻ കണ്ണോടിച്ചു നോക്കി. എന്റെ ഓർമ്മകൾ 4 വർഷം പിന്നിലേക്ക് പോയി. ഇതുപോലൊരു school annual day യുടെ ചിത്രം എന്റെ മനസ്സിൽ വന്നു. സ്കൂൾ യൂണിഫോം ഇട്ടു ഒരു 17 കാരി. ബെസ്റ്റ് സ്റ്റുഡന്റിനുള്ള prize ഉൾപ്പെടെ മറ്റു രണ്ട് achievements prizes ഉം ഏറ്റു വാങ്ങിയ ആ സുവർണ ദിനം.... ആ സന്തോഷത്തിൽ ഞാൻ വീട്ടിലെത്തിയതും അമ്മയുടെ സന്തോഷവും എല്ലാം ഞാൻ ഓർത്തുപോയി. ഞാൻ അറിയാതെ ആ ഓർമ്മകൾ എന്റെ മുൻപിൽ ഒരു സ്‌ക്രീനിൽ വന്നു നിൽക്കുന്നത് പോലെ തോന്നി. അന്നത്തെ ആ നിഷ്കളങ്ക പെൺകുട്ടിയും ഇന്നത്തെ ഞാനും തമ്മിലുള്ള ദൂരം വളരെ വലുതായി തോന്നി. സ്റ്റേജിൽ ഇരുന്നപ്പോൾ അറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ആ മനോവേദന അത്രയ്ക്ക് വലുതായിരുന്നു. ഞാൻ എന്നെ സ്വയം സമാധാനിപ്പിച്ചു. 9th rank ആണേലും സ്കൂളിൽ വിളിച്ചു prize തരാൻ കാണിച്ച ടീച്ചറിനെയും principal നെയും ഞാൻ മറക്കില്ല. ഇത്ര നല്ല സുവർണനിമിഷങ്ങൾ സമ്മാനിച്ച ദൈവത്തിനും.... 🙏🏻😘🙏🏻
സമ്മാനദാനം കഴിഞ്ഞു ഞാൻ teachers നോട് യാത്ര പറഞ്ഞു സ്കൂളിൽ നിന്നും ഇറങ്ങി. അവിടെ നിന്നും ഒരു പോസിറ്റീവ് ഊർജം കിട്ടിയത് പോലെ തോന്നി... Physical education ടെസ്റ്റ് പേപ്പറിനു full mark കിട്ടി. അതുപോലെ നല്ല സന്തോഷവും മനസ്സിന് മറ്റൊരു ദിവസവും ഇല്ലാത്ത ഉന്മേഷവും ഉള്ളതായി തോന്നി.സെന്റ്. ജോൺസിലെ life എന്നെ സംബന്ധിച്ചിടത്തോളം കേവലം ഓർമ്മകൾ മാത്രമല്ല മറിച്ചു ഒരു വികാരം കൂടി ആണ്..... 💙💙💙
എന്റെ St. John's, എനിക്ക് എന്നും നല്ല ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം.
Comments
Post a Comment