തിയോഫിലസ് കോളേജിലെ എന്റെ ആദ്യത്തെ സെമിനാർ ദിനം 👩🏻🏫
ഇന്ന് (5/1/2023) ആദ്യത്തെ period മായ ടീച്ചറിന്റേത് ആയിരുന്നു. ഇംഗ്ലീഷ് ഓപ്ഷണൽ വിദ്യാർത്ഥികളുടെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. തുടർന്ന്, ജോജു സാറിന്റെ പീരിയഡ് ആയിരുന്നു. First hour തന്നെ, technology period സാർ സെമിനാർ പ്രസന്റേഷന് വേണ്ടി എന്റെ പേര് വിളിക്കുമെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. ഞാൻ അത് അത്ര കാര്യമാക്കിയില്ല. കൃഷ്ണകുമാറിന്റെ പ്രസന്റേഷൻ നടക്കുന്ന സമയത്തും എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു അടുത്തത് ഞാൻ ആയിരിക്കുമെന്ന്. ഫോൺ ഒക്കെ എടുത്തു ready ആയി ഇരിക്കാൻ എന്റെ ഉള്ളിൽ നിന്നും ആരോ പറഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും ഞാൻ അനുസരിച്ചില്ല. കൃഷ്ണകുമാറിന്റെ സെമിനാറിനു ശേഷം സാർ എന്റെ topic ആയ smart classrooms ആരുടേത് ആണെന്ന് ചോദിച്ചു. ഞാൻ എഴുന്നേറ്റു നിന്നു. വലിയ ഒരു കയ്യടിയോടു കൂടി സാർ എന്നെ സ്വാഗതം ചെയ്തു. ഞാൻ ആകെ ടെൻഷൻ ആയി. ബാഗിൽ നിന്നും ഫോൺ എടുത്തു. ആകെ വെപ്രാളം. കൈകൾ ആകെ വിയർത്തു തുടങ്ങി. ഞാൻ സെമിനാർ എടുത്തു തുടങ്ങി. നല്ല വേഗത്തിൽ ആണ് ഞാൻ എടുത്തത്.പകുതി ആയപ്പോൾ ബെല്ലടിച്ചു. സാർ ബാക്കി നാളെ എടുത്താൽ മതി എന്ന് പറഞ്ഞു. തുടർന്ന്, ഞാൻ നന്നായി present ചെയ്തു എന്നും നല്ല ശൈലി ആയിരുന്നു എന്നും പറഞ്ഞു. അതുകഴിഞ്ഞു എന്റെ presentation സമയത്തു ഉണ്ടായിരുന്ന ഒരു പോരായ്മയും ചൂണ്ടിക്കാണിച്ചു. സെമിനാർ എടുത്തു കഴിഞ്ഞപ്പോൾ ഞാൻ ആകെ blank out ആയി മായി.മനസ്സ് കൊണ്ട് ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് എനിക്ക് നല്ല രീതിയിൽ present ചെയ്യാൻ സാധിച്ചില്ല എന്നതാണ് സത്യം.എന്റെ പേടിയും ടെൻഷനും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നി. എന്തായാലും എനിക്ക് നല്ല ഒരു അനുഭവം ആയിരുന്നു.
Comments
Post a Comment