School Induction Programme ( Day 1)

ഇന്ന് ആണ് നമ്മുടെ curriculum ത്തിന്റെ ഭാഗമായിട്ടുള്ള school induction programme ആരംഭിച്ചത്. എനിക്ക് വീടിനടുത്തു Sarvodaya Central വിദ്യാലയത്തിലായിരുന്നു. ഞങ്ങൾ 12 പേരടങ്ങുന്ന ഒരു ടീം തന്നെ ഉണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു ടീച്ചറായിട്ട് സ്കൂളിലെത്തി.7.50 നു തന്നെ ഞാൻ അവിടെ എത്തിച്ചേർന്നു. അപ്പോഴാണ് എന്റെ പ്രിയപ്പെട്ട ബിജി ടീച്ചറിനെ കാണാൻ ഇടയായത്. എന്നെ കണ്ടപ്പോൾ ടീച്ചറിന് ഒത്തിരി സന്തോഷം ആയി. ഞാനും ടീച്ചറിനെ അവിടെ പ്രതീക്ഷിച്ചില്ല.മൂന്നര വർഷത്തെ വിശേഷങ്ങൾ ഞങ്ങൾ പങ്കു വച്ചു. തുടർന്ന്, ഞങ്ങൾക്ക് ആവശ്യമായ guidelines തരാനായി പ്രിൻസിപ്പൽ Dr. Santhan Charuvil അച്ഛന്റെ ഓഫീസിൽ വിളിപ്പിച്ചു. ഞങ്ങളുടെ ഉദ്ദേശലക്ഷ്യം എന്താണെന്നു അച്ഛൻ ചോദിച്ചറിഞ്ഞു. ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ തരാനായി ജോബിൻ സാറിനെ നിയോഗിച്ചു. ശേഷം ഞങ്ങൾ ഓരോരുത്തർക്കും duties ഉം class observation periods ഉം allocate ചെയ്തു തന്നു. ഉച്ചക്ക് lunch break duty സമയത്ത് ഒന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസ്സിലെയും കുട്ടികളോടോത്തു interact ചെയ്യാൻ സാധിച്ചു. പാട്ടു പാടാൻ വിളിച്ചപ്പോൾ കുട്ടികൾ യാതൊരു മടിയും കൂടാതെ വന്നു. കുട്ടികൾ ആദ്യമായി ടീച്ചർ എന്ന് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഇന്നത്തെ വളരെ നല്ലൊരു ദിവസം ആയിരുന്നു. ഞങ്ങൾ സ്കൂളിലെ infrastructure facilities എല്ലാം തന്നെ observe ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എല്ലാം തന്നെ നല്ല അനുഭവങ്ങൾ ആയിരുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8