School Induction - Day 2

സർവോദയ സെൻട്രൽ സ്കൂളിലെ രണ്ടാമത്തെ ദിനം. രാവിലെ 8.00 മണിക്ക് ഞാൻ സ്കൂളിൽ എത്തിച്ചേർന്നു. ശേഷം ആദ്യത്തെ രണ്ടു hours കുട്ടികൾക്ക് unit test ആയതു കാരണം ഞങ്ങൾ എല്ലാവരും സ്കൂളിലെ ചുറ്റുപാടും മറ്റും നിരീക്ഷിക്കാൻ ഇറങ്ങി. സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ എല്ലാം തന്നെ ഫോണിൽ പകർത്തി കാരണം ഇതെല്ലാം റിപ്പോർട്ടിൽ കാണിക്കാൻ ഉള്ളതാണ്. തുടർന്ന്, മൂന്നാമത്തെ period എനിക്കും രഞ്ജിത ടീച്ചറിനും class observation ന്റെ ഭാഗമായി 9- D യിൽ പോകണമായിരുന്നു.ക്ലാസ്സിൽ കയറിയതും കുട്ടികൾ എഴുന്നേറ്റ് നിന്ന് ഞങ്ങളെ wish ചെയ്തു. Arun sir ആയിരുന്നു ക്ലാസ്സെടുത്തത്. Working of Government Institutions ആയിരുന്നു topic. ക്ലാസ്സ്‌ വളരെയധികം enjoyable ആയിരുന്നു. പിന്നീട് ക്യാന്റീനിൽ ഒക്കെ പോയി. ഉച്ചക്ക് ഡ്യൂട്ടി സമയത്തു primary section ൽ പോയി കുട്ടികളോട് interact ചെയ്തു. കുഞ്ഞുങ്ങളുടെ സ്നേഹവും ചിരിയും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഉച്ചക്ക് ശേഷം വേറെ ക്ലാസ്സ്‌ ഒന്നും ഇല്ലാത്തതു കാരണം ഞങ്ങൾ ഒന്നിച്ചു game കളിച്ചു. ഇന്നലെത്തെക്കാളും സ്കൂളിനെയും കുട്ടികളെയും കുറച്ചു കൂടി അടുത്ത് മനസ്സിലാക്കാൻ സാധിച്ചു. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങൾ തന്നു കൊണ്ടിരിക്കുന്നു.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8