College Union 2022-2024⛳️

മലയാളം വിഭാഗക്കാരുടെ അസംബ്ലിയോട് കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്.  Theo News എന്ന പേരിൽ അവർ തുടങ്ങിയ youtube channel ന്യൂസ്‌ പ്രശംസനീയമായിരുന്നു. അതോടൊപ്പം ഹരിതയുടെ campus ന്യൂസും കയ്യടി നേടി. എല്ലാവരും മികച്ച രീതിയിൽ തന്നെ പ്രോഗ്രാം നടത്തി. തുടർന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ആയിരുന്നു.  ആൻസി ടീച്ചറിന്റെ ക്ലാസ്സ്‌ അവസാനിക്കാറായപ്പോൾ യൂണിയൻ members ക്ലാസ്സിൽ വന്നു. അപ്പോൾ മുതൽ പുതിയ ചെയർമാൻ ആരാകുമെന്ന curiosity യിൽ ഞാനും ഇരുന്നു. ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ടീച്ചർ യൂണിയൻ ചെയർമാൻ ആരാ എന്ന് ചോദിച്ചു. അതോടു കൂടി എന്റെ curiosity ക്ക് തിരശീല വീണു. Chairperson ആയി തെരെഞ്ഞെടുത്തത് എന്റെ classmate ഉം അതിലുപരി എന്റെ സുഹൃത്തുമായ രഞ്ജിത ആയിരുന്നു. യൂണിയൻ Chairman ആയി എന്റെ optional ലിൽ നിന്ന് തന്നെ ആരെങ്കിലും ആകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. Vice chairperson ആയി മലയാള വിഭാഗത്തിലെ ഹരിതയെ തെരഞ്ഞെടുത്തു.
ഉച്ചക്ക് ശേഷം ലൈബ്രറി period ആയിരുന്നു. തുടർന്ന് ജോജു സാറിന്റെ ക്ലാസും. സാർ ക്ലാസ്സിന്റെ അവസാനം ചുവന്ന പേന ആരുടെയെങ്കിലും കൈയിൽ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോൾ എന്റെ കൈവശം ഉണ്ടായിരുന്ന പേന ഞാൻ കൊടുത്തു. സാറിന്റെ ആവശ്യം കഴിഞ്ഞു സാർ എനിക്ക് അത് തിരിച്ചു തരുമ്പോൾ ചിരിച്ചു കൊണ്ട് " Thank you and God Bless you"എന്ന് പറഞ്ഞു. മുൻപ് എന്റെ ജീവിതത്തിൽ ഞാൻ ഒത്തിരി teachers നു പേന കൊടുത്തിട്ടുണ്ട്. തിരിച്ചു തരുമ്പോൾ thank you എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. പക്ഷെ, ഇന്ന് സാർ God bless you എന്ന് പറഞ്ഞപ്പോൾ അതിൽ എനിക്ക് ഭയങ്കര പുതുമ തോന്നി. എന്റെ മനസ്സ് നിറഞ്ഞു. ഒരു exceptional event ആയി എനിക്കതു തോന്നി. ഈ incident എന്റെ ബ്ലോഗിൽ കൂട്ടിച്ചേർക്കും എന്ന് തീരുമാനിച്ചു കൊണ്ടാണ് ഞാൻ ഇന്ന് കോളേജിൽ നിന്നും ഇറങ്ങിയത്.

Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8