Anti-Corruption Day - December 9
ഇന്ന് കോളേജിൽ ഒന്നിലധികം പ്രോഗ്രാമുകൾ അരങ്ങേറിയ ദിനം ആയിരുന്നു. ആദ്യം തന്നെ നാച്ചുറൽ സയൻസിന്റെ നേതൃത്വത്തിൽ നടന്ന Anti-Corruption day യോട് അനുബന്ധിച്ചു നടന്ന പ്രോഗ്രാം ആയിരുന്നു. പ്രസ്തുത മീറ്റിംഗിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ശേഷം, ഞങ്ങൾ സോഷ്യൽ സയൻസിലെ വിദ്യാർഥികൾ organize ചെയ്ത quiz competition ആയിരുന്നു. ഞങ്ങളുടെ ബിന്ദു ടീച്ചറും ഞങ്ങളോടൊപ്പം കൂടി.
വിജയികൾ ആയതു ഇംഗ്ലീഷ് വിഭാഗം മത്സരാർത്ഥികൾ ആയിരുന്നു.
Human Rights Day Quiz Competition Winners Conducted by Social Science Association✌️
ഉച്ചക്ക് ശേഷം കോളേജ് ഒരു ഓട്ടപ്പാച്ചിലിന് ആണ് സാക്ഷ്യം വഹിച്ചത്. ഇംഗ്ലീഷ് വിഭാഗം organize ചെയ്ത treasure hunt ൽ third semester Natural Science വിദ്യാർത്ഥിനികൾ വിജയികളായി.
വൈകുന്നേരം ബാക്കി വന്ന പച്ചക്കറി തൈകൾ കൂടി നട്ടു പിടിപ്പിച്ചു കൊണ്ട് പച്ചക്കറിത്തോട്ടം എന്ന കർത്തവ്യം ഞങ്ങൾ പൂർത്തീകരിച്ചു.
Comments
Post a Comment