Capacity Building Programme 1

8-11-2022,ചൊവ്വാഴ്ച്ച കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും സൈക്കോളജി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരു capacity building programme നടത്തുകയുണ്ടായി. ഈ programme ലെ chief guest ഡോ. പ്രകാശ് രാമകൃഷ്ണൻ സാർ ആയിരുന്നു. Life Skills നെ കുറിച്ചാണ് സാർ ക്ലാസ്സെടുത്തത്. സാർ, വിദ്യാർത്ഥികളുടെ പ്രതികരണം അറിയുന്നതിന് വേണ്ടി ഓരോരുത്തരെയും മുന്നോട്ട് വിളിച്ചു. തുടർന്ന് സാർ എന്നെയും വിളിച്ചു. എന്നെ സാർ വിളിക്കരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ഇരുന്നത്. പക്ഷെ പ്രാർത്ഥന ഫലം കണ്ടില്ല. ഒരു ചോദ്യചിഹ്നം പോലെ ഞാൻ പതുക്കെ എഴുന്നേറ്റ് പോയി. സാർ മൈക്ക് കൈയിൽ തന്നിട്ട് self-introduction പറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ആമയുടെയും മുയലിന്റെയും ഓട്ടപന്തയത്തിന്റെ കഥ പറയാൻ ആവശ്യപ്പെട്ടു. എനിക്ക് ഓടി പോകാൻ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് ധൈര്യം സംഭരിച്ചു കഥ പറഞ്ഞു. സാർ അതിനുശേഷം very good എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷവും ആത്മസംതൃപ്തിയും തോന്നി. എനിക്കും audience നു മുന്നിൽ പതറാതെ രണ്ടു വാക്ക് സംസാരിക്കാൻ കഴിയും എന്ന് ബോധ്യമായി. എനിക്ക് എന്നെ തിരിച്ചറിയാൻ കഴിഞ്ഞ ഒരു നല്ല ദിനം💙


Comments

Popular posts from this blog

My Delhi Story 🤍🤍🤍

A love Story❤️

Teaching Practice Week 8