🥀
മനസ്സിന് ഒരു സുഖവുമില്ല. എന്ത് ജീവിതമാണിത്? എങ്ങനെ ജീവിച്ച ഞാൻ ആയിരുന്നു. എന്നും ഒരു പോലെ. ദുഃഖത്തിന്റെ ആഴം ദിനംപ്രതി കൂടുന്നതല്ലാതെ വേറെ യാതൊരു മാറ്റവും എന്റെ ജീവിതത്തിൽ ഇല്ല. കുറച്ചു സമാധാനം എങ്കിലും നിനക്ക് തരരുതോ? മനസ്സ് തന്നെ മരവിച്ചു തണുത്തുറഞ്ഞു പോയി. എനിക്ക് എന്നോട് തന്നെ വല്ലാത്ത വെറുപ്പ് തോന്നുന്നു. ഞാൻ വല്ലാത്ത മാനസികസമ്മർദ്ദത്തിലൂടെ കടന്നു പോകുന്നു. എനിക്കറിയാം ഇതിൽ നിന്നും എനിക്ക് ഒരു മോചനവും ഇല്ലെന്നു. കഴിഞ്ഞ വർഷവും ഇതു പോലെ തന്നെ ആയിരുന്നു. ഈ വർഷവും ദേ ഇങ്ങനെ. അടുത്ത വർഷവും ഏതാണ്ട് ഇതുപോലെ അല്ലെങ്കിൽ ഇതിലും മോശം ആയിരിക്കും. ശരിക്കും പറഞ്ഞാൽ മടുത്തു. അങ്ങേയറ്റം ഞാൻ മടുത്തു. മുമ്പ് എന്റെ ജീവിതത്തെ കുറിച്ചു എനിക്കുണ്ടായിരുന്ന വർണാഭമായ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും എല്ലാം ഇപ്പോൾ ഒരു നിറം മാത്രം - ദുഃഖത്തിന്റെ കറുപ്പുനിറം. ഒരു അവസാനമില്ലാത്ത പോലെ കണ്ണുനീർ കുറച്ചധികം വർഷങ്ങളായി മഴയായി പെയ്തു കൊണ്ടിരിക്കുന്നു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പോകപോകെ ഹൃദയത്തിനേറ്റ മുറിവിന്റെ ആഴവും കൂടിക്കൂടി വരുന്നു. തകർന്നിരിക്കുന്ന ഹൃദയത്തിന്റെ വേദന കൂട്ടി കൊണ്ട് നീയും ആനന്ദം കണ്ടെത്തുന്നു....